Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോയും വിഷുവിനോട നുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടും എല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം.

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ തുടരുന്ന ആക്രമണങ്ങളിൽ പലകുറി മറുപടിയുമായി രേണു രംഗത്തെത്തിയിരുന്നു. തന്നെ തന്റെ വഴിക്ക് ജീവിക്കാൻ വിടണം എന്നും താൻ ചെയ്യുന്നത് തന്റെ ഇഷ്ടമാണെന്നും ആയിരുന്നു രേണു വ്യക്തമാക്കിയത്. രേണുവിന്റെ ഇത്തരം മറുപടികൾ സൈബർ ഇടങ്ങളിൽ കൂടുതൽ വിമർശനം ഉണ്ടാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൊല്ലം സുധിയുടെ പേരിൽ കിട്ടാവുന്ന അത്രയും കാര്യങ്ങൾ കൈപ്പറ്റിയ ശേഷം കയറിക്കിടക്കാൻ ഒരു വീടും ആയ ശേഷം സഹായിച്ചവരെ തിരിച്ചു കൊഞ്ഞനം കുത്തുന്ന നിലപാടാണ് ഇത് എന്നായിരുന്നു നേരിട്ട പ്രധാന വിമർശനം.

സുധിയുടെ വിയോഗത്തിൽ തകർന്ന രേണുവിനും കുടുംബത്തിനും വളരെയധികം ആശ്വാസമായി നിന്ന സെലിബ്രിറ്റിയായിരുന്നു അവതാരിക ലക്ഷ്മി നക്ഷത്ര. രേണുവിന്റെ പുതിയ അഭിനയ വീഡിയോകളെക്കുറിച്ചും നിലപാടുകളെ കുറിച്ചും ഈയടുത്ത് മാധ്യമ പ്രവർത്തകർ ലക്ഷ്മി നക്ഷത്ര യോട് ചോദിച്ചപ്പോൾ അത്തരം വിഷയങ്ങളിൽ പ്രതികരിക്കാൻ തനിക്ക് വലിയ താല്പര്യമില്ലെന്ന നിലയിൽ ആയിരുന്നു താരം പ്രതികരിച്ചത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി രേണുവിനെതിരെ കുറ്റപ്പെടുത്തലും കല്ലേറും തുടരുന്നതിനിടെ രേണുവിനെ പിന്തുണച്ച് വിനീത കുട്ടഞ്ചേരി എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

വെറുതെ ഇരുന്നേരത്താണ് വല്ല സിനിമയും കാണാമെന്ന് കരുതി യൂട്യൂബില്‍ കയറിയത്. രേണു സുധീടേ പൊക്കിള്, രേണു സുധീടെ പാവാട, രേണു സുധീടെ മറ്റേത്, ഛെ.. ഛെ… ഇതൊക്കെ ശരിയാണോടേയ്… തുടങ്ങി കുലീനരായ, സദ്ഗുണ സമ്പന്നരായ, സത്സ്വഭാവികളായ സദാചാര കാവല്‍മാലാഖകളും സണ്ണി ലിയോണിന്റെ ആരാധകരുമായ കേമപ്പെട്ട യൂട്യൂബര്‍മാര്‍ മുതല്‍ പൃഷ്ഠത്തില്‍ സ്വര്‍ണ്ണം കടത്തുന്ന ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷ് വരെ രേണു സുധീനെ വലിച്ചു കീറി തേച്ചൊട്ടിച്ച് വച്ചേക്കുന്നു.

ഇമ്മടെ നയന്‍താര, ബിരിയാണീലെ കനി കുസൃതി തുടങ്ങി ഞാന്‍ കണ്ടിട്ടുളള എത്രയോ മലയാളം-ഹിന്ദി -തമിഴ് സിനിമ താരങ്ങള്‍ മുലയും വയറും പൊക്കിളും കുണ്ടിയും വരെ ഇവിടെ കാണിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത മദയിളക്കം എന്താപ്പോ എന്നാണ് ഞാന്‍ ആലോചിച്ചത്. അതൊക്കെ സില്‍മേലല്ലേ, അഫിനയല്ലേന്ന് ചോദിച്ച സാറമ്മാരേ അപ്പോഴൊന്നും ഇല്ലാത്ത സദാചാരോം സന്മാര്‍ഗോം ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഇപ്പോള്‍ എവിടെ നിന്നാണാവോ പുതീയതായി മുളച്ചത്.

അല്ല, എനിക്ക് നിങ്ങളുടെ അത്ര വലിയ പൊതുബോധം ഇല്ലാത്തത് കൊണ്ടാവും. ഈ വക സാധനങ്ങള്‍ കാണുമ്പോഴേക്കും പൊട്ടാന്‍ മാത്രമേ ഈ വക മനുഷ്യരുടെ വികാരവേലിയേറ്റങ്ങള്‍ക്കുളളൂ എന്ന് ഞാന്‍ ഓര്‍ത്തത്. അങ്ങനെ ആണെങ്കില്‍ ഇവിടെ നാല് വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും മുതല്‍ അറുപതും എഴുപതും വയസ്സുളള അമ്മൂമ്മമാര്‍ വരെ ബലാല്‍സംഗത്തിനിരയാകുന്നതില്‍ കുറ്റം പറയാനില്ല.

കുരുന്നുടലുകളും തൂങ്ങിയ മുലകളും കണ്ടാല്‍ പോലും അടക്കി നിര്‍ത്താന്‍ പറ്റാത്ത തൃഷ്ണയുളളവരുടെ ഇക്കാലത്ത് രേണു സുധി യാതൊരു വിധ സാമൂഹ്യ ദ്രോഹവും ചെയ്യുന്നില്ല മനുഷ്യരേ. ചെയ്യുന്നത് യൂട്യൂബില്‍ കിടന്നലറുന്ന നിങ്ങളാണ്, മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതം എങ്ങനെ ജീവിക്കണമെന്ന് അവര്‍ക്ക് അവകാശമുളളപ്പോള്‍ ജീവിക്കാന്‍ അനുവദിക്കാത്ത വിധം സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്തുക എന്ന ക്രിമിനല്‍ കുറ്റമാണ് നിങ്ങള്‍ ചെയ്യുന്നത്.

ഒരു പെണ്ണിന്റെയും മുലയിലോ വയറിലോ കുണ്ടിയിലോ അല്ല സദാചാരം ഇരിക്കുന്നതെന്ന് മനസ്സിലാക്കാനുളള സാമൂഹ്യ ബോധം പോലും ഇല്ലാത്തവരേ, ഇതൊന്നും കണ്ടാല്‍ ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ല എന്ന് കരുതി പോകാനുളള മനകരുത്തില്ലാത്ത നിങ്ങളുടെ ഞെട്ടലിനെ മൂലത്തില്‍ കമ്പി കയറ്റി ചുടേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ഒന്നൂല്ലെങ്കിലും വിധവയല്ല്യോ, തള്ളേ ഒന്നടങ്ങിയിരി, എന്നൊരുത്തന്‍ യൂട്യൂബ് പൊട്ട്മാറുച്ചത്തില്‍ അലറുന്നുണ്ട്. സത്യം പറയാല്ലോ, ഞാന്‍ പേടിച്ചോയ്… അന്യന്റെ ജീവിതത്തിലേക്ക് തുറന്നു വെച്ച കണ്ണും കാതും കൊണ്ട് ജീവിക്കുന്ന ഈ അപൂര്‍വ്വ ജീവികള്‍ക്ക് സമൂഹത്തില്‍ നടക്കുന്ന വേറൊരു അനീതിയും വേറൊരു അതിക്രമവും കാണാന്‍ല്ല്യേണാവോ? അന്യന്റെ ജീവിതം കാര്‍ന്നു തിന്നുന്ന ഈ പട്ടാളപുഴുക്കളെ പേടിച്ച് അവര്‍ വാതിലടച്ച് പുറത്തിറങ്ങാതിരുന്നു കരഞ്ഞാല്‍ ഇവറ്റോള്‍ക്ക് സമാധാനം ആവ്വോ.

ഒരു വീഡിയോയില്‍ ഇതിനെല്ലാം അവര്‍ മറുപടി പറയുന്നത് കേട്ടു. നല്ല മധുരമായ സ്ഫുടതയുള്ള ഉറച്ച ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ നട്ടെല്ലുള്ള മറുപടി. രേണുവിനോട് എനിക്ക് പറയാനുളളത് ഇതാണ്. പെണ്ണേ… നിലനില്‍പ്പിനായി പൊരുതുന്നതിനിടയില്‍ പാത്തിരിക്കുന്ന ചെന്നായ്ക്കള്‍ക്ക് പിടികൊടുക്കാതെ ജീവിക്കുക. എന്നും പറഞ്ഞാണ് വിനീത കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply