
പിരപ്പൻകോട് ഇൻറർ നാഷണൽ നീന്തൽ സമുച്ചയത്തിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം കൊല്ലാടിയിൽ ജെയിംസ് വർഗീസാണ് മരിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ മാൻ മിസ്സിംഗ് കേസ് രേഖപ്പെടുത്തിയിരുന്നു .
മൃതദേഹം വർഗീസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് .
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്ക് വർഗ്ഗീസ് ഇവിടെയെത്തി റോഡിന് സമീപം സൈഡിൽ കാർ പാർക്ക് ചെയ്തശേഷം ഡോർ തുറന്നു പുറത്തിറങ്ങുന്നത് തൊട്ടടുത്ത വീട്ടിൽ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
നീന്തൽ കുളത്തിന് സമീപമുള്ള റബതോട്ടത്തിൽ മരത്തിലാണ് വർഗീസിനെ തൂങ്ങിയ നിലയിൽ നാട്ടുകാർ കാണുന്നത്.
തൂങ്ങി നിൽക്കുന്ന മരത്തിന്റെ ചുവട്ടിൽ മൊബൈൽ ഫോൺ ഓൺ ചെയ്തു ഫേസ്ബുക്കിൽ ലൈവ് കൊടുത്ത ശേഷം ആണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലിസിൻ്റെ നിഗമനം.
തൂങ്ങി നിൽക്കുന്നതിന് അഭിമുഖമായി വച്ചിരുന്ന മൊബൈൽ പോലീസ് കണ്ടെടുത്ത പരിശോധിച്ചു വരുന്നു.