ഞാറയ്ക്കൽ പെരുമ്പിള്ളി കൊല്ലംവേലിക്കകത്ത് ജോസഫ് ലിബിനെയാണ് 6 മാസത്തേക്കു നാടു കടത്തിയത്. ഞാറയ്ക്കൽ, മരട് എന്നീ പൊലീസ് സ്റ്റേഷനുകളിലും ആലപ്പുഴ ക്രൈം ബ്രാഞ്ചിലും കൊലപാതകശ്രമം, ദേഹോപദ്രവം, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കടന്ന് നാശനഷ്ടമുണ്ടാക്കൽ, കുറ്റകരമായ ഗൂഢാലോചന, ആയുധ നിയമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ 2 ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ചരസ്, ലോഹ നിർമിതമായ പെല്ലറ്റ്, തോക്ക് എന്നിവ കൈവശം വച്ചതിനു ഞാറയ്ക്കൽ എക്സൈസ് റേഞ്ച് ഓഫിസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണു നടപടി.