ബാല അമൃത വിഷയം വിശദീകരണവുമായി യൂട്യൂബ് ചാനൽ..
ബാല അമൃത വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വാർത്ത കൊടുത്ത യൂട്യൂബ് ചാനൽ . ബാലക്ക് മകളെ കാണിച്ച് വീഡിയോ കോളിൽ കാണിച്ച് കൊടുത്തില്ല എന്നും കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു എന്നുമാണ് യൂട്യൂബ് ചാനലിൽ നൽകിയിരുന്ന വാർത്ത. ബാലയും അമൃതയും സംസാരിക്കുന്ന കോൾ റെക്കോർഡിംഗ് സഹിതം ആണ് അവർ വാർത്ത നൽകിയിരുന്നത്. എന്നാല് ഇതിനെതിരെ അമൃത രംഗത്തെത്തിയിരുന്നു. താനും ബാലയും സംസാരിച്ച ചില ഭാഗങ്ങൾ മാത്രം ആണ് വീഡിയോയിൽ ഉള്ളത് എന്നും അമൃത പറഞ്ഞിരുന്നു . കൂടാതെ അവർ സംസാരിച്ചതിൻ്റെ എല്ലാ ഭാഗങ്ങളും കുഞ്ഞിന് കോവിഡ് ഇല്ലെന്നും അമൃത തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കൂടി തെളിവുകളോടെ വ്യക്തമാക്കിയിരുന്നു. ഇപ്പൊൾ ആ വാർത്ത കൊടുത്ത യുട്യൂബ് ചാനൽ അമൃതയുടെ വീഡിയോക്കുള്ള വിശദീകരണം നൽകുകയാണ്. തങ്ങൾക്ക് ആ കോൾ റെക്കോർഡിംഗ് ലഭിച്ചത് ബാലയിൽ നിന്നും ആണെന്നും. മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് കരഞ്ഞുകൊണ്ട് ബാലയാണ് പറഞ്ഞത് എന്നും അവർ പറയുന്നു. അമൃതക്കും കുഞ്ഞിനും ഉണ്ടായ വിഷമത്തിൽ അവർ മാപ്പുചോദികുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോയും അമൃത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.