തീയേറ്ററുകള്‍ തുറക്കണം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. 50 % സീറ്റുകളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രധാന ആവശ്യം. ഫിയോക് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. തീയേറ്ററുകള്‍ അടച്ചിട്ടതില്‍ വിവേചനമില്ലെന്നും പൊതുജനാരോഗ്യം പരിഗണിച്ചാണ് നടപടിയെന്നുമാണ് സര്‍ക്കാര്‍ വാദം. അടച്ചിട്ട എ.സി ഹാളിനുളളില്‍ രണ്ടുമണിക്കൂറിലധികം തുടര്‍ച്ചയായി ആളുകള്‍ ഇരിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.