അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ‘തീര്‍പ്പ്’ രതീഷ് അമ്ബാട്ടാണ് സംവിധാനം ചെയ്യുന്നത്.
‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിര്‍മ്മാണ പങ്കാളികളായി രതീഷ് അമ്ബാട്ടും വിജയ് ബാബുവും ഒപ്പമുണ്ട്. ചിത്രത്തില്‍ സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെയും സെല്ലുലോയ്ഡ് മാര്‍ഗിന്റെയും ബാനറുകളിലാണ് ‘തീര്‍പ്പ്’ നിര്‍മ്മിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. കമ്മാര സംഭവമാണ് രതീഷ് അമ്ബാട്ട് അവസാനം സംവിധാനം ചെയ്ത ചിത്രം.