Spread the love

കോലഴി: കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം. ക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിലും പുറത്തും സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളാണ് തകർത്തത്. കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന തുകയും നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ വൈദ്യുതലൈൻ ഓഫാക്കിയാണ് മോഷണം. ഒരു മാസത്തെ വരുമാനം ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. ‌

Leave a Reply