കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. മനോരമയിൽ നിന്നും മോഷണം പോയിയെന്ന് കരുതിയ സ്വര്‍ണം വീട്ടിലെ റഫ്രിജറേറ്ററിന് സമീപത്തു നിന്ന് ലഭിച്ചതായി മനോരമയുടെ ഭര്‍ത്താവ് അറിയിച്ചു. സ്വർണ്ണം ലഭിച്ചതോടെ കൊലപാതകത്തിൻ്റെ കാരണം സംബന്ധിച്ച ദുരൂഹതകൾ വീണ്ടുമുയരുകയാണ്. മോഷണമായിരുന്നു ലക്ഷ്യമെന്നും മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്‍റെ പിൻവശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സ്വർണാഭരണങ്ങൾ എടുത്തിരുന്നുവെന്നും അത് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടെന്നുമായിരുന്നു ആദം അലി ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ആഭരണങ്ങൾ മോഷ്ടിച്ചില്ലെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുകൾ മനോരമയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇപ്പോൾ ആഭരണങ്ങളും എടുത്തിട്ടില്ലെന്ന് വ്യക്തമയതോടെ പൊലീസ് അന്വേഷണം വ്യാപിക്കാനുള്ള ഉദ്ദേശ്യത്തിലാണ്.