മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ 7 എത്തുന്നു എന്ന വാർത്ത വന്നതോടുകൂടി ആരൊക്കെയാകും ഏറ്റവും പുതിയ സീസണിലെ മത്സരാർത്ഥികൾ എന്നത് പ്രവചിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ഇത്തവണയും സൂപ്പർതാരം മോഹൻലാൽ തന്നെയാണ്അവതാരകൻ.
ഷോയ്ക്ക് എരിവും പുളിയും പകരാൻ സ്ഥിരം വിവാദ നായകരെയും ബഹളക്കാരെയും കുഴപ്പക്കാരെയും സോഷ്യൽ മീഡിയ എയറിൽ ആക്കുന്നവരെയുമെല്ലാം ബിഗ് ബോസ് സ്ഥിരമായി തിരഞ്ഞുപിടിച്ച് മത്സരാർത്ഥികൾ ആക്കാറുണ്ട്. ഇത്തരത്തിൽ പരസ്പര ബന്ധമില്ലാത്ത പല മേഖലയിലുള്ളവരെ ഒരു വീട്ടിൽ ആക്കി നൂറു ദിവസം പല പല ടാസ്കുകൾ കൊടുക്കും. ഇതിനിടയിൽ പലരും കൊഴിഞ്ഞുപോകും മറ്റുചിലർ വന്നു കേറും. ഇതാണ് ബിഗ് ബോസ് രീതി. ഇത്തരത്തിലുള്ള ഷോയിലേക്ക് ഇത്തവണ ആരൊക്കെ വരുമെന്ന വാർത്തകളും സോഷ്യൽ മീഡിയ കണ്ടന്റുമൊക്കെ വൈറലാകുന്നതിനിടെ സീസൺ 4 വിജയി ദിൽഷ പ്രസന്നൻ തനിക്ക് ബിഗ് ബോസിൽ കാണാൻ ആഗ്രഹമുള്ള മത്സരാർത്ഥി ആരാണെന്നുള്ളത്തിന് പറഞ്ഞ മറുപടിയാണ് രസകരമായി അവശേഷിക്കുന്നത്.
“ധ്യാൻ ചേട്ടൻ ബിഗ് ബോസിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എല്ലാ എപ്പിസോഡുകളും നല്ല അടിപൊളിയായിരിക്കും. ഫുൾ കോമഡി ആയിരിക്കും. 100 ദിവസം ധ്യാൻ ചേട്ടൻ ആ വീട്ടിൽ നിൽക്കുന്നതെന്ന് എനിക്കൊന്ന് അറിയണം. അലൻ ജോസ് പെരേര വരട്ടെ. ആറാട്ടണ്ണൻ വരട്ടെ. എന്റർടെയ്ൻമെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇവരൊക്കെ വന്നാൽ നടക്കും”, എന്നായിരുന്നു ദിൽഷയുടെ വാക്കുകൾ.








