ഒരു ലാൽ ജോസ് സിനിമയിലൂടെ മലയാളി മനസുകളിലേക്ക് കയറി വന്ന് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സിനിമകളുടെ ജനപ്രിയത കൊണ്ടും പിന്നീടങ്ങോട്ട് അനുശ്രീ മലയാളികൾക്ക് ഏറ്റവുമടുത്തൊരാളായി മാറുകയായിരുന്നു. അതുകൊണ്ടു തന്നെ അനുശ്രീ ഇങ്ങനെ കല്യാണം കഴിക്കാതെ നടക്കുന്നതും പ്രണയത്തെ കുറിച്ചു വരുന്ന ഗോസ്സിപ്പുകളിലുമൊക്കെ ആരാധകർ കാര്യമായി പ്രതികരിക്കാറുമുണ്ട്.
മുൻപ് ഒരു മിനി സ്‌ക്രീൻ താരവുമായി പ്രണയത്തിൽ എന്ന തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഏറ്റവുമൊടുവിൽ നടന്‍ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടന്‍ ഉണ്ടാവും എന്നുമൊക്കെയുള്ള വാര്‍ത്തകൾ വ്യാപകമായി പ്രചരിച്ചപ്പോഴുമൊക്കെ ഇവ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇരുവരും നല്ല ജോഡികളാണ്, നിങ്ങൾക്ക് കല്യാണം കഴിച്ചുകൂടെ എന്നൊക്കെ പലരും സ്നേഹത്തോടെ ചോദിക്കുമായിരുന്നു.
ഉണ്ണിയുമായി അനു പ്രണയത്തിൽ ആണെന്നും വൈകാതെ കല്യാണവാർത്ത പ്രതീക്ഷിക്കാമെന്നൊക്കെ മലയാളി മനപായസമുണ്ണുന്നതിനിടെയാണ് അപ്രതീക്ഷിതമായി കഥയിൽ ഒരു സുന്ദര കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. പേര് സണ്ണി! ‘വൈകിയ പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ടവനേ. വൈകിയതിന് ക്ഷമിക്കണം. ഒരുപാട് സ്‌നേഹം’ എന്ന് പറഞ്ഞുകൊണ്ട് അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിപ്പോൾ ഗോസിപ്പുകൾക്ക് കാരണമായിരിക്കുന്നത്. കാഴ്ച്ചയിൽ വളരെ സ്മാർട്ട് ആയതുകൊണ്ട് തന്നെ ‘നല്ല ചേർച്ച’ എന്ന കമെന്റും കൊണ്ടാണ് പോസ്റ്റിനു താഴെ പലരും വന്നെത്തുന്നത്.
പൊതുവെ തനറെ മിക്ക കസിൻസുകളെയും സുഹൃത്തുക്കളെയും ചേട്ടനെയുമൊക്കെ സോഷ്യൽ മീഡിയയിൽ കാണിക്കുന്ന ആളായത് കൊണ്ട് തന്നെ പുതുമുഖത്തെ കണ്ടതോടു കൂടി കുറച്ചൊന്നുമല്ല ആരാധകർ കൺഫ്യൂസ് ആയിരിക്കുന്നത്. ഇതാരാണെന്ന അമ്പരപ്പിലാണ് മിക്ക കമന്റുകളും. എന്തായാലും തല്ക്കാലം ഉണ്ണിമുകുന്തനെ ഒഴിവാക്കിയ മട്ടുണ്ട് മലയാളികൾ. ‘ബോയ്‌ഫ്രണ്ട് അല്ലേയെന്നും, കല്യാണം എന്നാണെന്നുമൊക്കെയുള്ള ചർച്ചകളിൽ പുരോഗമിക്കുകയാണ് എന്തായാലും ഇപ്പോൾ അനുവുമായ ബന്ധപ്പെട്ട ഗോസിപ്പുകൾ.
അതേസമയം കാര്യങ്ങളെ രസകരമായി സമീപിക്കുന്ന ആരാധകരും അനുവിനുണ്ട്. പലരും മണിച്ചിത്ര താഴിലെ ഡയലോഗ് കടമെടുത്തും മറ്റുമാണ് സണ്ണിയെ വിശേഷിപ്പിക്കുന്നത്. ‘ആളെ വേണ്ടത്ര മനസ്സിലായില്ലെന്ന് തോന്നുന്നു, ലോക പ്രസിദ്ധനാ, തനി രാവണന്‍, സണ്ണിക്കുട്ടന്‍’ തുടങ്ങിയ കമ്മെന്റുകളുമായി നീളുന്നു കാര്യങ്ങൾ. എന്തായാലും പുതിയ അവതാരം താരത്തിന്റെ കാമുകനാണോ സുഹൃത്താണോ എന്നൊക്കെ കാത്തിരുന്നു കാണാം..