Spread the love

ഉപ്പും മുളകിന്റേയും പുതിയ സീസണിലൂടെ പ്രേക്ഷക പ്രിയങ്കരി ആയി മാറിയ താരമാണ് ഗൗരി ഉണ്ണിമായ. ഉപ്പും മുളകിലെ മറ്റെല്ലാ താരങ്ങളെയും പോലെ ഗൗരിയെയും എളുപ്പം മലയാളികൾ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ തുടങ്ങുകയായിരുന്നു. ഇപ്പോൾ എവിടെ പോയാലും പ്രായ ഭേദമന്യേ താരത്തിന് ഫാൻസ്‌ ആണ്.

ആറ്-ഏഴ് ക്ലാസ് വരെ തൊട്ടാല്‍ കരയുന്ന ആളായിരുന്നു താനെന്നും ജീവിതത്തിലെ ഒരു അനുഭവമാണ് തന്നെ ഇന്ന് കാണുന്ന വളരെ ബോൾഡ് ആയ ഗൗരിയിലേക്ക് മാറ്റിയതെന്നും ഈയിടെ ഒരഭിമുഖത്തിൽ താരം തുറന്നുപറഞ്ഞിരുന്നു.

സ്‌കൂളിലെൽ പഠിക്കുമ്പോഴായിരുന്നു തന്നെ ഏറെ സ്ട്രോങ്ങ് ആക്കിയ ആ അനുഭവം. ആറ്-ഏഴ് ക്ലാസ് വരെ തൊട്ടാല്‍ കരയുന്ന താൻ പതിയെ ബോള്‍ഡ് ആവുകയായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോൾ ഒരു ആണ്‍ കുട്ടിയില്‍ നിന്നും വളരെ മോശമായൊരു അനുഭവമുണ്ടായി. എന്റെ കൂടെ പഠിക്കുന്ന ആളായിരുന്നു അവനെന്നും താൻ അവനെ തല്ലിയിട്ടുണ്ടെന്നും ആ സംഭവത്തിനു ശേഷം ആളുകളെ കുറച്ചുകൂടി ശ്രദ്ധിക്കണം എന്ന് സ്വയം പഠിച്ചെന്നും ഗൗരി പറയുന്നു.

അത്ര ചെറിയ പ്രായത്തില്‍ അങ്ങനൊരു ചിന്ത മനസില്‍ വരണമെങ്കില്‍ അവന്‍ വളര്‍ന്നു വരുന്ന സാഹചര്യം ശരിയല്ലെന്ന് തോന്നി. അവന് ഒരു അടിയുടെ കുറവുണ്ടെന്ന് തനിക്ക് മനസിലായെന്നും അതിന് ശേഷം ആളുകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു.

ജീവിതത്തില്‍ ഒരാളുമായി അകലം പാലിച്ചിട്ടുണ്ടെങ്കില്‍ അത് അവനോട് മാത്രമാണെന്നും ആ സംഭവത്തിനു ശേഷം ഇങ്ങനെ പാവമായി ഇരുന്നിട്ട് കാര്യമില്ല എന്നും കുറച്ച് ബോള്‍ഡ് ആകണം എന്നും തീരുമാനിച്ചു. തന്റെ അച്ഛനും അമ്മയും നല്ല പിന്തുണ നൽകിയെന്നും അവരും ചേര്‍ന്നാണ് മോള്‍ഡ് ചെയ്തത് എന്നും ഗൗരി പറയുന്നു.

Leave a Reply