Spread the love

‘ഹേയ് സിനാമിക’ ചിത്രത്തിലൂടെ ദുൽഖറിന്റെ നായിക ആകുമ്പോൾ അച്ഛനും മകനുമൊപ്പം നായികാവേഷം കൈകാര്യം ചെയ്ത താരമാകുകയാണ് അദിതി. ദുൽഖർ സൽമാൻ, അദിതി റാവു ഹൈദരി, കാജൽ അഗർവാൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഹേയ് സിനാമിക’ മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുൻപിലെത്തും. മമ്മൂട്ടിയുടെ നായികയായി 2006ൽ മലയാളത്തിലെത്തിയ അദിതി 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെയും നായികയാവുകയാണ്.

2006ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് അദിതി സിനിമയിൽ സജീവമാകുന്നത്. ശൃംഗാരം’ എന്ന സിനിമയിലൂടെയാണ് അഥിതി മലയാളത്തിൽ എത്തുന്നത്. പ്രജാപതിക്കു ശേഷം 2020ൽ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയായിരുന്നു അദിതിയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്.

വിക്കിപീഡിയ പ്രകാരം അദിതിക്ക് 35 വയസ് ആണ് പ്രായം. എന്നാൽ കാഴ്ചയിലിപ്പോഴും ഇരുപതുകാരിയാണെന്നാണ് ആരാധകർ പറയുന്നത്.

Leave a Reply