മലയാള സിനിമയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളിൽ വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്ന പേരാണ് പാർവതി തിരുവോത്ത്. ചെയ്യുന്ന കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും തന്നിലെ അഭിനയ പ്രതിഭ കൊണ്ടും എന്നും ഒരുപാട് വാഴ്ത്തലുകൾ കേട്ടിട്ടുള്ള നടി കൂടിയാണ് പാർവതി. ഒരു നടി എന്നതിനപ്പുറം നിലപാടുകൾ കൊണ്ടും പാർവതി ഏറെ അപൂർവവും കരുതുറ്റതുമായ വ്യക്തിത്വമെന്ന് പ്രേക്ഷകർ എന്നേ അംഗീകരിച്ചിട്ടുണ്ട്..
ഇപ്പോഴിതാ താൻ സിനിമയിൽ വന്ന സമയത്ത് തന്നെക്കുറിച്ച് പറഞ്ഞു കേട്ട ഒരു കമന്റിനെ കുറിച്ച് തുറന്നു പറയുകയാണ് പാർവതി. തുടക്കകാലത്ത് അവർ പറഞ്ഞു ഒരു അഞ്ചുവർഷം അതാണ് സിനിമയിൽ നായികമാരുടെ ലൈഫ് എന്ന്. എന്നാൽ അഭിനയ ജീവിതത്തിലെ തന്റെ 18 വർഷത്തിനപ്പുറവും സജീവമായി താൻ പ്രവർത്തിക്കുകയാണെന്നും സിനിമയിൽ ഒരു എഴുപത്തിയെട്ട് വയസ്സ് ആകുന്നതുവരെ ഇരിക്കണമെന്നാണ് തന്റെ പ്ലാൻ ബി എന്നും നടി പറയുന്നു.