Spread the love

കൊളസ്‌ട്രോൾ നിങ്ങളുടെ മംസമാധാനം കളയുന്നുണ്ടോ? ഈ ആളെ കൊല്ലി അസുഖത്തെ എങ്ങനെ വരുതിയിലാക്കണമെന്ന് അറിയാതെ എത്തും പിടിയും ഇല്ലാതെ നിൽക്കുകയാണോ നിങ്ങൾ. മരുന്നും ഭക്ഷണവുമെല്ലാം നിയന്ത്രിച്ചും പരീക്ഷിച്ചും മടുത്തെങ്കിൽ ഇക്കാര്യം കൂടിയൊന്ന് പരീക്ഷിച്ചു നോക്കിക്കേ. ആരോഗ്യമുള്ള ഹൃദയത്തിനായി പ്രഭാത ശീലങ്ങളിൽ അൽപ്പം മാറ്റം വരുത്തി നോക്കാം. രാവിലെ എഴുന്നേറ്റുകഴിഞ്ഞാൽ ഇക്കാര്യങ്ങൾ ഇനിമുതൽ ശീലമാക്കാം. നിങ്ങളുടെ കൊളസ്ട്രോൾ അളവിൽ പ്രകടമായ മാറ്റം ഉറപ്പ്.ശീലമാക്കേണ്ട ആറ് പ്രഭാത ശീലങ്ങൾ പരിചയപ്പെടാം…

പ്രഭാത നടത്തം

കൊളസ്ട്രോളും അമിതവണ്ണവും കുറയ്‌ക്കാനും ദിവസം കൂടുതൽ ഊർജസ്വലമാക്കി മാറ്റുന്നതിനും രാവിലെ എഴുന്നേറ്റാൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കണം. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വേഗത്തിലുള്ള പ്രഭാത നടത്തം ശീലമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറയ്‌ക്കുക

ചുവന്ന മാംസം, കൊഴുപ്പുള്ള പാലുത്പന്നങ്ങൾ എന്നിവ പ്രാതലായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ കൊളസ്‌ട്രോൾ വർധിപ്പിക്കാൻ കാരണമാകും.

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പാണ് ട്രാൻസ് ഫാറ്റ്. ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ കേക്കുകൾ, കുക്കികൾ വറുത്ത ഭക്ഷണങ്ങൾ തുടങ്ങിയവ പൂർണമായി ഒഴിവാക്കണം.

ലയിക്കുന്ന ഫൈബറുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക

പ്രഭാതഭക്ഷണത്തിൽ ഓട്‌സ്,ബീൻസ്, ചിയ വിത്തുകൾ, പഴങ്ങൾ തുടങ്ങിയ ലയിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുക. ഇവ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

നട്സ്
പ്രഭാത ഭക്ഷണത്തിൽ ബദാം, വാൾനട്ട്സ്, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയവ ഉൾപ്പെടുത്തുക. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ചെറുചൂടുവെള്ളം കുടിക്കുക

നാരങ്ങാ നീരടങ്ങിയ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുന്നതിനും ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Leave a Reply