കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയാണ് സൂപ്പര്‍താരം വിജയും തെന്നിന്ത്യൻ സുന്ദരി തൃഷയും. ഇരുവരും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. എന്നാൽ വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം തൃഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കഥയാകെ മാറ്റിക്കളഞ്ഞു. ഫോട്ടോ പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമർശനമാണ് നടിക്ക് നേരിടേണ്ടിവന്നത്.
15 വർഷങ്ങൾക്ക് ശേഷം ഇരുവരും ലിയോ എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ചാർട്ടേഡ് വിമാനത്തിൽ ഇരുവരും ഒന്നിച്ച് യാത്രചെയ്‌തതും തുടർന്ന് സംഗീതയെ രക്ഷിക്കൂ എന്ന പേരിൽ ക്യാമ്പെയിൻ ഉണ്ടായതും അടുത്തിടെയാണ്.ഈ സമയം തൃഷയുടെ ജീവിതത്തെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ വിമർശനം ഉന്നയിക്കുകയാണ് തമിഴ് മാദ്ധ്യമ പ്രവർത്തകൻ ചെ ഗുവേര. ‘എന്നേക്കും സ്‌നേഹം’ എന്ന കുറിപ്പോടെ വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തൃഷ പോസ്‌റ്റ് ചെയ്‌തു. അതെന്തിനെന്നാണ് ചെ ഗുവേര ചോദിക്കുന്നത്. വിജയ് ഇപ്പോൾ മറ്റൊരാളുടെ ഭർത്താവാണ്. തൃഷ കൂടെ അഭിനയിക്കുന്ന നടി മാത്രം. അങ്ങനെയുള്ളപ്പോൾ പിറന്നാൾ ദിനത്തിൽ തൃഷയുടെ പോസ്റ്റ് എന്തിനായിരുന്നു? ഇങ്ങനെ പറയുന്നതിലൂടെ സമൂഹം അവരുടെ ബന്ധത്തെ എങ്ങനെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും ചെ ഗുവേര ചോദിക്കുന്നു.