ഇന്ന് 1494 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 230 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. സംസ്ഥാനത്തെ പ്രതിദിന രോഗബാധാ നിരക്ക് 100ന് മുകളിൽ തുടരുകയാണ്. ഇന്നലെ 107 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ ഇന്ന് 12 പേർക്ക് കൂടി കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ഒമിക്രോൺ ബിഎ 4 നാലുപേർക്കും ബിഎ 5 എട്ടുപേർക്കുമാണ് സ്ഥിരീകരിച്ചത്. ദേശീയതലത്തിലും കൊവിഡ് വ്യാപനം ഉയർന്ന നിലയിൽ തുടരുകയാണ്. തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകളും പോസിറ്റിവിറ്റി നിരക്കും കൂടി.