Spread the love

സംസ്ഥാനത്ത് 68 പുതിയ ബീവറേജസ് ഷോപ്പുകള്‍ കൂടി

പുതിയ മദ്യ നയത്തിന്റെ ഭാഗമായി 68പുതിയ ബീവറേജസ് ഷോപ്പുകള്‍ കൂടി തുറക്കാന്‍ തീരുമാനം. ഘട്ടം ഘട്ടമായി ആവും തുറക്കുക. ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതല്‍ ബീവറേജസ് ഷോപ്പുകള്‍ തുറക്കുക. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറക്കും. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍ഗോഡ്-2 എന്നിങ്ങനെയാണ് പുതിയ ബീവറേജസ് ഷോപ്പുകള്‍ തുറക്കുക.

Leave a Reply