Spread the love

ഇന്ത്യയിലെഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് മുക്തമായ ഒരു ഗ്രാമം കേരളത്തിലുണ്ട്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി എന്ന ഗ്രാമം. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് കൂടിയായ ഇടമലക്കുടിയില്‍ ഒന്നരവർഷത്തിന് ഇടയിൽ ഇതുവരെ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാള്‍ മുതല്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ഇടമലക്കുടിയിലെ ജനങ്ങള്‍.

അവശ്യ സാധനങ്ങള്‍ വാങ്ങാൻ മൂന്നാറിലേക്ക് പോകുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. ഗ്രാമത്തിലെ എല്ലാവര്‍ക്കും വേണ്ട സാധനങ്ങള്‍ കൊണ്ടുവരികയും പുറത്ത് പോയി വന്നാൽ രണ്ടാഴ്ച സ്വയം നിരീക്ഷണത്തിൽ പോവുകയാണ് പതിവ്. 26 കുടികളിലായി 2250 പേരാണ് ഇവിടെയുള്ളത്. ആർക്കെങ്കികും ഇവിടേക്ക് വരണം എന്നുണ്ടെങ്കിൽ കൂടി നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ RTPCR ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണു ഇവിടേക്ക് പ്രവേശനം. സർക്കാർ ഉദ്യോഗസ്ഥർ ആണങ്കിലും അത് നിർബന്ധമാണ്. ഗ്രാമത്തിൽ മുദാവ ഗോത്രത്തിൽ പെട്ടവരാണ് കൂടുതലും.

Leave a Reply