സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങി ബസ്ചാർജ് വർധിപ്പിക്കരുതെന്ന ആവശ്യം ശക്തം
കൽപ്പറ്റ: സ്വകാര്യ ബസ്സുടമകളുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങി ഇനിയും ബസ്ചാർജ് വർധിപ്പിക്കരുതെന്ന പൊതുജനങ്ങളുടെ ആവശ്യം ശക്തമാവുന്നു. കോവിഡ് രൂക്ഷമായ സയത്ത് യാത്രക്കാർ കുറവായിരുന്നതിനെ തുടർന്ന് പ്രത്യേകം കൂട്ടിയ ബസ്സ് ചാർജ്, കോവിഡ് കണക്കുകൾ കുറഞ്ഞതോടെ ചാർജ് കുറയ്ക്കാം എന്നതായിരുന്നു സർക്കാർ നിലപാട്.
എന്നാൽ കോവിഡ് സാഹചര്യത്തിൽ കുറവ് വന്നു. എല്ലാ മേഖലകളും തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്കൂളുകൾ, കോളേജുകൾ സിനിമ തീയറ്ററുകൾ എന്നിവ പ്രവർത്തനമാരംഭിച്ചു. യാത്രക്കാർ വർദ്ധിച്ചു. തുടർന്ന് ഡീസൽ വില വർധിച്ചെങ്കിലും, ഇപ്പോൾ ലിറ്ററിന് 12 രൂപയോളം കുറവ് വന്നു. ഒരു ലിറ്റർ ഡീസലിന് 91.72. രൂപയാണ് ഇന്നത്തെ വില. മാത്രമല്ല കോവിഡ് സാഹചര്യം മുൻനിർത്തി വാഹന നികുതി ഇതേവരെ സംസ്ഥാന സർക്കാർ ഒഴിവാക്കി നൽകുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തിൽ ബസ്സുടമകൾ ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് അന്യായവും, യുക്തിരഹിതവുമാണ്.
അതിനാൽ,സ്വകാര്യ ബസ്സുടമകളുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങി ബസ് ചാർജ് ഇനിയും വർദ്ധിപ്പിക്കരുതെന്നതാണ് പൊതുജനങ്ങളുടെ ആവശ്യം.