
ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ മാത്രമാണ് ഉദ്ദേശിക്കുന്നത്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ ഉദ്യോഗസ്ഥരെത്തി ഉടൻ തന്നെ നാട്ടുകാരും സംഘടിച്ചെത്തി. കെ റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ കല്ലിടാനുള്ള കുഴിയെടുക്കാൻ സമ്മതിച്ചില്ല. കല്ല് പ്രതിഷേധക്കാർ എടുത്ത് കളഞ്ഞു. കുഴിക്കുത്തുന്ന ഉപകരണം തിരികെ വാഹനത്തിൽ വെപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പിൻമാറണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. പ്രതിഷേധസാധ്യത കണക്കിലെടുത് ചോറ്റാനിക്കരയിലും ഇന്ന് കല്ലിടുന്നില്ല.







