നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായിരുന്നു. അഖില അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചിരുന്നു. കലാമണ്ഡലം വിമലാദേവിയുടെയും എം. ആർ പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും. നിഖില വിമൽ ബാലതാരമായി സിനിമയിലെത്തിയപ്പോൾ പഠനത്തിലാണ് അഖില വിമൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹിയിലെ ജെ.എൻ.യുവിൽ തിയേറ്റർ ആർട്സിലായിരുന്നു ഗവേഷണം. ഇതിന് ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മെലോൺ സ്കൂൾ ഒഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ച് ഫെലോയായിരുന്നു.
അഖില സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നിഖില വിമൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അഖില പെട്ടെന്ന് ഒരു ദിവസം രാവിലെ പോയി സന്യാസം സ്വീകരിച്ചതല്ല. അവൾ ഏറെക്കാലമായി ഈ പാതയിലായിരുന്നു. എന്റെ ചേച്ചിയായി പോയതാണ് അവളുടെ ഇപ്പോഴുള്ള ബുദ്ധിമുട്ടിന് കാരണം. അവൾ നല്ല വിദ്യാഭ്യാസമുള്ള നല്ല ബുദ്ധിയുള്ള ആളാണ്. അവളെടുക്കുന്ന തീരുമാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുക.
ഞാൻ സിനിമയിൽ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ല.അവളുടെ തീരുമാനത്തിൽ എനിക്ക് സന്തോഷം മാത്രമേയുള്ളു. അവളുടെ തീരുമാനങ്ങൾ ശരിയാകുമെന്ന് എനിക്ക ഉറപ്പുണ്ട്. എന്നെ പോലെ മണ്ടത്തരങ്ങൾ ചെയ്യില്ല. എന്റെ അച്ഛൻ നക്സലൈറ്റായിരുന്നു. നക്സലിന്റെ മോൾ എങ്ങനെ സന്യാസിയായെന്ന് ചിലർ ചോദിക്കും. ഞാൻ കമ്യൂണിസ്റ്റുകാരിയെന്ന ധാരണയുണ്ട്. അതൊക്കെ ഓരോരുത്തരുടെ ചോയിസല്ല. നേർമൽ വീടല്ല ഞങ്ങളുടേത്. വീട്ടിൽ അമ്മ മാത്രമാണ് നോർമൽ. വീട്ടിൽ ഇതൊന്നുമൊരു പ്രശ്നമല്ല. എന്റെ വീട്ടുകാർക്കില്ലാത്ത ഞെട്ടൽ നാട്ടുകാർക്ക് ഉണ്ടാവേണ്ട കാര്യമില്ല—– നിഖില പറഞ്ഞു.