മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. പുറംലോകം ഇതുവരെയും അറിയാത്ത ഗുരുതര ആരോപണങ്ങൾ ആയിരുന്നു എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചത്. ബാല തന്നെ വളരെയധികം മർദ്ധിച്ചിരുന്നുവെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാല.തൻറെ സ്വത്തിന് വേണ്ടി ചില ആളുകൾ തന്നെ കൂട്ടമായി ആക്രമിക്കുന്നതാണ് ഇതൊക്കെ എന്നാണ് നടന്റെ വാദം.
നാലഞ്ച് പേർ ചേർന്ന് തന്നെ പ്ലാൻ ചെയ്ത് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ബാല ആരോപിക്കുന്നു.
“എന്റെയൊപ്പം സത്യമുണ്ട്. ഞങ്ങൾ ഒറ്റയ്‌ക്ക് നിന്നാലും തലയുയർത്തി പിടിച്ച് നിൽക്കും. പ്ലാൻ ചെയ്താണ് എന്നെ ആക്രമിക്കുന്നത്. അതിന്റെ തലവി ആരാകുമെന്ന് നിങ്ങൾക്ക് അറിയാം. കൃത്യമായ തയാറെടുപ്പുകളോടെയാണ് അവർ കളിക്കുന്നത്. നിയമപരമായി എന്റെ വായടിപ്പിച്ചു. അതോടെ അവർക്കും എന്തും പറയാമെന്നായി”.250 കോടിയോളം സ്വത്തുണ്ടെന്ന വാർത്ത പുറച്ചുവന്നതിന് പിന്നാലെ എനിക്ക് മനഃസമാധാനം ഉണ്ടായിട്ടില്ലെന്നും ബാല പറഞ്ഞു.
അതേസമയം, തന്റെ കൂടെ ആരുമില്ലെന്നും ബാലയ്‌ക്ക് കേസ് കൊടുക്കണമെങ്കിൽ കേസ് കൊടുക്കാമെന്നും എലിസബത്ത് പറഞ്ഞു.2021-ലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. പിന്നീട് 2024 -ൽ ഇരുവരും വേർപിരിയുകയായിരുന്നു.