Spread the love
കേരളത്തിൽ നടന്നത് 45 ശൈശവ വിവാഹങ്ങള്‍

കേരളത്തിൽ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി മാധ്യമ റിപ്പോര്‍ട്ട്. ഇക്കൊല്ലം ഓഗസ്റ്റ് മാസം വരെ മാത്രം കേരളത്തിൽ 45 ശൈശവ വിവാഹങ്ങള്‍ നടന്നതായി ആണ് റിപ്പോര്‍ട്ട് . കഴിഞ്ഞ വര്‍ഷം ഇത് 41 ആയിരുന്നുവെന്നാണ് കണക്കുകൾ. ഏറ്റവുമധികം വിവാഹം നടന്നത് വയനാട് ജില്ലയിലാണ്. 2021ൽ ഇവിടെ 36 വിവാഹങ്ങളാണ് ഇത്തരത്തിൽ നടന്നിരിക്കുന്നത്. ശിശുക്ഷേമവകുപ്പിന് ലഭിച്ചപരാതികളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. അതേസമയം, വകുപ്പ് അറിയാത്ത നിരവധി വിവാഹങ്ങള്‍ വേറെയുമുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. 2020 ഏപ്രിൽ മാസം മുതൽ 2021 മാര്‍ച്ച് മാസം വരെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച 145 പരാതികളില്‍ 109 വിവാഹങ്ങളും തടയാൻ സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഒന്നരവർഷത്തിനുള്ളിൽ വിവിധ ജില്ലകളിൽനിന്ന് കോടതികളിലെത്തിയ 28 കേസുകളിൽ രണ്ടെണ്ണത്തിൽ ശിക്ഷിച്ചു, 19 എണ്ണം തടഞ്ഞുവച്ചു.
​​

Leave a Reply