സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തിൽ ഉടൻ നിയന്ത്രണം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ എന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെന്നല്ല അർഥമെന്ന് ബാലഗോപാൽ പറഞ്ഞു. ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവരുമെന്ന് കരുതുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് നിയമപരമാണ്’- ബാലഗോപാല്‍ പറഞ്ഞു. ഓണക്കാലത്ത് എല്ലാവിഭാഗം ജനങ്ങള്‍ക്കൊപ്പവും സര്‍ക്കാരിന് നില്‍ക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.