മുംബൈയില്‍ ഒക്ടോബർ 11 വെള്ളിയാഴ്ച നടന്ന ദുർഗാപൂജ ആഘോഷങ്ങളിൽ ബോളിവുഡ് താരങ്ങൾ ഒന്നായി എത്തിയിരുന്നു. അഭിനേതാക്കളായ കാജോൾ, ആലിയ ഭട്ട്, റാണി മുഖർജി, അജയ് ദേവ്ഗൺ എന്നിവര്‍ ആഘോഷത്തിൽ പങ്കെടുത്തു. എന്നാല്‍ ഇപ്പോള്‍ ദുർഗ്ഗാ പൂജ പന്തലിൽ വെച്ച് രൂക്ഷമായി ദേഷ്യപ്പെടുന്ന കാജോളിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചടങ്ങുകൾക്കിടെ ദുർഗ്ഗാ ദേവിയുടെ പൂജ മണ്ഡപത്തിന് സമീപം ഷൂസും ചെരുപ്പും ധരിച്ച് കയറിയ ഫോട്ടോഗ്രാഫര്‍മാര്‍ അടക്കമുള്ളവരോടാണ് കാജോൾ രോഷം പ്രകടിപ്പിക്കുന്നത്. അസ്വസ്ഥയായ കാജോള്‍ ദേഷ്യത്തിലാണ് പ്രതികരിക്കുന്നത്. ‘കുറച്ച് ബഹുമാനം കാണിക്കൂ, ഇത് പൂജയാണ്’ എന്ന് കാജോള്‍ വളരെ രൂക്ഷമായി മൈക്കിലൂടെ പ്രതികരിക്കുന്നു. ഇതിന് മുന്‍പ് മൈക്കില്ലാതെ കാജോള്‍ ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
കാജോളിനും സംഘത്തിനും ഒപ്പം ഈ സമയം ആലിയ ഭട്ടും പൂജ പന്തലിൽ ഉണ്ടായിരുന്നു. ആലിയയുടെ സഹോദരി ഷഹീൻ ഭട്ടും അവള്‍ക്കൊപ്പം ഉണ്ടായിരുന്നു. സഹോദരിമാർ ചടങ്ങുകളിൽ പങ്കെടുത്തത്. കാജോളായിരുന്നു ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത മുംബൈയിലെ ദുര്‍ഗ പൂജയുടെ മുഖ്യ സംഘാടകയായത്. ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ കജോൾ അവളുടെ ഭർത്താവും നടനുമായ അജയ് ദേവ്ഗണും അവരുടെ മകൻ യുഗും നില്‍ക്കുന്ന വീഡിയോ വൈറലാകുന്നുണ്ട്. ഇതില്‍ അജയിയെ കാജോള്‍ തോണ്ടുന്നതും, അതിന് ശേഷം അജയ് കാജോളിന്‍റെ തോളിലൂടെ കൈയ്യിടുന്നതും കാണാം