പ്രണയം പരസ്യമാക്കി ചലച്ചിത്രതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ പുതിയ ചിത്രമായ ‘ദി ഗേൾഫ്രണ്ടി’ന്റെ വിജയാഘോഷ ചടങ്ങിനിടയ്ക്ക് പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിക്കുകയായിരുന്നു വിജയ്. ഹൈദരാബാദിലായിരുന്നു വിജയാഘോഷ ചടങ്ങ് നടന്നത്.
ഇരുവരുടേയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.വിവാഹനിശ്ചയത്തിനുശേഷം ഇരുവരും പങ്കെടുത്ത പൊതുചടങ്ങുകൂടിയായിരുന്നു ദി ഗേൾഫ്രണ്ട് എന്ന ചിത്രത്തിന്റെ വിജയാഘോഷം. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
2018ൽ പുറത്തിറങ്ങിയ ‘ഗീതാ ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.









