ഒരു അമ്മയാകണം എന്ന വർഷങ്ങളുടെ തന്റെ കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ചിത്ര ഗർഭം ധരിച്ചതും കുഞ്ഞു പിറന്നതുമെല്ലാം മലയാളികൾ ഇന്നും മറക്കാൻ ഇടയില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും പിറന്ന കുഞ്ഞ് ഒരു ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും അത്രയും പരിചരണം കൊടുത്തായിരുന്നു തങ്ങളുടെ പൊന്നോമനയെ ഇരുവരും വളർത്തിയത്. നന്ദന എന്നായിരുന്നു ചിത്ര തന്റെ അരുമകൾക്ക് വച്ച പേര്.
അത്രയെറെ പരിചരണ കൊടുത്ത് മകളെ വളർത്തിഎടുക്കുന്നതിനിടയിൽ വിധി ചിത്രയുടെ ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു.2011 ഏപ്രിൽ 14ന് ദുബായിലെ ഫ്ലാറ്റിന്റെ നീന്തൽക്കുളത്തിൽ വീണ് ചിത്രയുടെ മകൾ നന്ദന മരണപ്പെട്ടു. പിന്നീട് ദുഃഖ കടലിലാഴ്ന്ന ഭാവഗായിക വർഷങ്ങൾ നീണ്ട തന്റെ പ്രയത്നത്തിലൂടെ തന്റെ മനക്കട്ടി വീണ്ടെടുക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടത്തെക്കുറിച്ചും അതിൽ നിന്നും കരകയറാനും സാഹചര്യങ്ങൾ അക്സെപ്റ്റ് ചെയ്തു വീണ്ടും സംഗീതത്തിൽ സജീവമാകാൻ ഇടയാക്കിയ കാരണത്തെക്കുറിച്ചും മുൻപിരിക്കൽ ചിത്ര തുറന്നു പറഞ്ഞിട്ടുണ്ട്.
തന്റെ മകളുടെ മരണത്തിനു മുൻപ് ഒരുപാട് പ്രാർത്ഥിക്കുന്ന ആളായിരുന്നു താനെന്നും എന്തെങ്കിലും ആവശ്യം പറഞ്ഞായിരുന്നു ഇത്തരം പ്രാർത്ഥനകൾ. എന്നാൽ അതിനു ശേഷം താനൊരു കാര്യം മനസ്സിലാക്കി. ഒരാൾക്ക് എന്തൊക്കെ സംഭവിക്കണം എന്നുള്ളത് എഴുതിവെച്ചാണ് നമ്മളെ ഇങ്ങോട്ട് വിടുന്നത് അത് ആർക്കും മാറ്റിവയ്ക്കാൻ സാധിക്കില്ല.പറ്റുന്ന ഒരു കാര്യം എന്നത് അത് ഉൾക്കൊള്ളുവാനുള്ള ഒരു ധൈര്യം നമുക്ക് ലഭിക്കണം എന്നത് മാത്രമാണ്. അതിനുവേണ്ടിയാണ് ഒരുപാട് കാലം പ്രാർത്ഥിച്ചത് എന്നും ചിത്ര പറയുന്നു
ദുഃഖങ്ങൾ മാറ്റിവെച്ച് വീണ്ടും സംഗീതത്തിൽ സജീവമായതിന് പിന്നിലെ കാരണവും ചിത്ര വ്യക്തമാക്കുന്നുണ്ട്. മകളുടെ വിയോഗത്തെ ഓർത്ത് ഒരുപാട് കാലം താൻ വിഷമിച്ചിരുന്നു. എന്നാൽ താൻ വിഷമിച്ചിരിക്കും തോറും അത് ചുറ്റുമുള്ള മറ്റു പലരെയും ബാധിക്കുന്നുണ്ടെന്ന തോന്നൽ തനിക്കുണ്ടായി. ഏറ്റവും കൂടുതൽ അത് ബാധിക്കുന്നത് തന്റെ ഭർത്താവിനെ ആയിരുന്നു. തന്റെ കരിയറിനു വേണ്ടി പല കാര്യങ്ങളും മാറ്റിവെച്ച ഒരു മനുഷ്യനാണ് അദ്ദേഹം നിന്നും ചിത്ര ഓർത്തു. കൂടാതെ തനിക്ക് സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നുവെന്നും അതിൽ വർക്ക് ചെയ്യുന്ന ആളുകളുടെ കാര്യം അവതാളത്തിൽ ആകുമെന്ന തോന്നലുമാണ് തന്നെ തിരിച്ചുവരാൻ പ്രേരിപ്പിച്ചതെന്നും ചിത്ര പറയുന്നു.
താൻ ദുഃഖത്തിൽ ആഴ്ന്നു കിടന്നാൽ ചുറ്റും ചില ആളുകളുണ്ട്, അവരുടെ ജീവിതങ്ങളെയും അത് ബാധിക്കും. എന്നാൽ താൻ ഉണർന്നു വന്നാൽ ഇവരെല്ലാവരും ഒരുമിച്ച് എഴുന്നേൽക്കും അതുകൊണ്ട് ഞാൻ തിരിച്ചു വരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചിത്ര പറയുന്നു.