ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തില്ല. അതിനാല്‍ പ്രമേഹ രോഗികള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- മുഴു ധാന്യങ്ങൾ ഓട്സ്, ബാര്‍ലി പോലെയുള്ള മുഴുധാന്യങ്ങള്‍ നാരുകളാല്‍ സമ്പന്നമാണ്. കൂടാതെ ഇവയില്‍ ബി വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
- 2 ഇലക്കറികള്‍ ഫൈബര്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
- 3. ബെറിപ്പഴങ്ങള്‍ ബെറിപ്പഴങ്ങളിലും ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
- 4. പച്ചക്കറികള്‍ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്, ക്യാരറ്റ്, വെണ്ടയ്ക്ക പോലെയുള്ള പച്ചക്കറികള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
- 5. നട്സും സീഡുകളും നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.