Spread the love

പ്രതിരോധ ശക്തി കൂട്ടും ഈ പഴങ്ങൾ; ഒന്നെങ്കിലും ദിവസവും കഴിക്കൂ

ഒന്നരവർഷമായിട്ടും കൊവിഡ് മഹാമാരി നമ്മെ വിട്ടു പോയിട്ടില്ല. ഒരിക്കൽ അസുഖം വന്നവർക്ക്
തന്നെ വീണ്ടും വരുന്ന അവസ്ഥ. എല്ലാവർക്കും വാക്സിൻ എന്ന കടമ്പ കടക്കും വരെ ആരോഗ്യവും
രോഗപ്രതിരോധ ശക്തിയും കാത്തേ മതിയാവൂ. സുലഭമായി കിട്ടുന്ന ഈ പഴങ്ങളും പച്ചക്കറികളും
നമ്മുടെ പ്രതിരോധ ശക്തി കൂട്ടും.

രോഗ പ്രതിരോധ ശക്തി കൂട്ടുന്നതിൽ മുൻപന്തിയിലുള്ള പഴമാണ് പേരക്ക. വൈറ്റമിൻ സി ധാരാളം
അടങ്ങിയിരിക്കുന്നത് കൂടാതെ ആന്റി ഓക്സിഡന്റായ ലൈക്കോപീനും ധാരാളം അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യത്തിനും പേരക്ക നല്ലതാണ്. വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന മറ്റൊരു ഫലം നെല്ലിക്കയാണ്.
ഇത് ജ്യൂസായി കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ധാരാളം
അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ പോളിഫിനോളുകൾ കാൻസർ പ്രതിരോധത്തിനും നല്ലതാണ്.

ആന്‍റി ബാക്ടീരിയൽ, ആന്‍റി മലേറിയൽ ഗുണങ്ങൾ അടങ്ങിയ പഴമാണ് ഞാവൽപ്പഴം. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ
ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ദഹനപ്രശ്നങ്ങൾക്ക് പരിഹാരം
കാണുന്നതിനും ഞാവൽപ്പഴത്തിന് സാധിക്കും. രോഗ പ്രതിരോധ ശക്തി കൂട്ടുന്ന വൈറ്റമിൻ സിയുടെ കലവറയാണീ പഴം.
പഴങ്ങൾ കൂടാതെ തക്കാളി, കൂൺ, ക്യാപ്സിക്കം, ബ്രൊക്കാളി എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്
പ്രതിരോധ ശേഷി വർധിപ്പിക്കും.

Leave a Reply