Spread the love

‘ഉദ്ഘാടനം സ്റ്റാർ’ എന്നെ വിളിച്ച് വളരെയധികം അധിക്ഷേപിക്കുമെങ്കിലും ശരീരത്തിന്റെയും വസ്ത്രങ്ങളുടെയും പേരിൽ ബോഡി ഷെയിമിങ് ചെയ്യുമെങ്കിലും മലയാളികളിൽ വലിയൊരു പങ്കും നടി ഹണി റോസിന്റെ ആരാധകരാണ് എന്നതിൽ സംശയമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നടിയുടെ ഓരോ ചിത്രങ്ങളും വീഡിയോകളും അത്രകണ്ട് വേഗത്തിലാണ് സാധാരണ വൈറൽ ആവാറുള്ളത്.

പൊതുവേ ഹണിയുടെ വസ്ത്രധാരണം വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ടെങ്കിലും കണ്ണുകെട്ടിയുള്ള മലയാളികളുടെ വിമർശനങ്ങൾക്കപ്പുറം പലപ്പോഴും താരത്തിന്റെ ഡ്രസ്സിംഗ് സെൻസിനും കളർ ചോയ്സിനും വലിയ കയ്യടികൾ സോഷ്യൽ മീഡിയ നൽകാറുണ്ട്. ഇപ്പോഴിതാ മലയാളികൾ നിരന്തരം കുറ്റം പറയുന്ന, വിമർശിക്കുന്ന തന്റെ വസ്ത്രങ്ങൾക്ക് പിന്നിലെ കോസ്റ്റ്യൂം ഡിസൈനർ തന്റെ അമ്മ തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

താനാണ് തന്റെ മകളുടെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് എന്നും ഡിസൈൻ ചെയ്യാൻ നൽകുന്നത് എന്നും അമ്മ വീഡിയോയിൽ പറയുന്നുണ്ട്. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് വസ്ത്രം വാങ്ങിക്കുന്നത് താനാണെന്നും എന്ന ഒരിക്കൽ പോലും തന്റെ പേര് ഹണി എവിടെയും പറയാറില്ലെന്നും പരിഭവ ഭാവത്തിൽ അമ്മ പറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വസ്ത്രധാരണത്തിന്റെ പേര് തനിക്കെതിരെ വരുന്ന കമന്റുകൾ അർഹിക്കുന്ന അവഗണനയോടെ ചിരിച്ചു തള്ളാറുണ്ടെന്നും തന്നെപ്പോലെ അമ്മയും പല കമന്റുകളും പരിശോധിക്കാറുണ്ടെന്നും ഹണി പറയുന്നു.

സോഷ്യൽ മീഡിയയിൽ കമന്റിടുന്നവർ അവരുടെ സൗകര്യത്തിനനുസരിച്ച് പലതും പറയുന്നു, എഴുതുന്നു. അത്തരം അത്തരം കാര്യങ്ങളിലേക്ക് നമ്മൾ ശ്രദ്ധ ചെലുത്തേണ്ടതില്ലെന്നും മറ്റുള്ളവർ പറയുന്നത് കേട്ടാൽ ജീവിതവും സന്തോഷവും ഉണ്ടാകില്ലെന്നും വിമർശകർക്കുള്ള മറുപടിയായി ഹണി റോസിന്റെ അമ്മ പറയുന്നു.

Leave a Reply