Spread the love

ഉലകനായകൻ കമലഹാസന്റെ മകൾ എന്ന നിലയിലും തെന്നിന്ത്യയിൽ വലിയ ആരാധക പിന്തുണയുള്ള നടി എന്ന നിലയിലും ശ്രദ്ധയായ താരമാണ് ശ്രുതി ഹാസൻ. ഇപ്പോഴിതാ അമ്മ സരികയും അച്ഛൻ കമലഹാസനും തമ്മിലുള്ള വിവാഹമോചനം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നും അത് നൽകിയ ജീവിതപാഠങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.അച്ഛനുമായുള്ള ആ വിവാഹബന്ധത്തില്‍ നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിയതെന്നും ശ്രുതി വ്യക്തമാക്കി.

വളരെയധികം സമ്പത്തും സന്തോഷവും മികച്ച ജീവിത നിലവാരവും നല്ല മാതാപിതാക്കളും ഉള്ള ഒരു കുടുംബത്തിലായിരുന്നു താൻ ജനിച്ചതെന്നും എന്നാൽ സൗഭാഗ്യങ്ങൾ കണ്ടതുപോലെ തന്നെ താൻ ഇതിന്റെ മറുവശവും അനുഭവിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അച്ഛനും അമ്മയും പിരിഞ്ഞപ്പോള്‍ എല്ലാം മാറിമറിയുകയായിരുന്നു എന്നും സാമ്പത്തികമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്നും അന്നാണ് താന്‍ മനസ്സിലാക്കിയതെന്നും ശ്രുതി പറയുന്നു.അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ ഏറെ സന്തോഷത്തിലായിരുന്നുവെന്നും ഏറ്റവും നല്ല ദമ്പതിമാരായിരുന്നുവെന്നും എന്നാൽ ഇരുവരും പിരിഞ്ഞതോടെ ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്, പ്രത്യേകിച്ച് ഒരു മകളെന്ന നിലയിലും എനിക്ക് തിരിച്ചറിയാന്‍ സാധിച്ചെന്നുമാണ് താരം പറഞ്ഞത്.

Leave a Reply