
നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുള്‍പ്പെട്ട പ്രതികളുടെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പടെ ആറു പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ പൊതുസ്വത്ത് നശിപ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് അധികാരമില്ല എന്ന് പ്രതിഭാഗം ഉന്നയിച്ചു. മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമെ മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.