Spread the love
തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ കേസെടുത്തുള്ള അന്വേഷണം വൈകും

നഗരസഭയിലെ കരാർ നിയമനത്തിലെ വിവാദ കത്തിൽ കേസെടുത്തുള്ള അന്വേഷണം വൈകും.അവധിയിലുള്ള ക്രൈം ബ്രാഞ്ച് മേധാവി വെള്ളിയാഴ്ചയെ മടങ്ങിയെത്തുകയുള്ളൂ. ഇതിന് ശേഷമേ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് തീരുമാനമുണ്ടാകാൻ സാധ്യതയുള്ളൂ.കരാർ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയർ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴി. നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിശദീകരിക്കുന്നു. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലൻസിനും അനിൽ നൽകിയ മൊഴി. വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണം തുടരുകയാണ്. മേയറുടെ ഓഫീസിലെ കൂടുതൽ ജീവനക്കാരുടെ മൊഴി വിജിലൻസ് ഇന്നലെ രേഖപ്പെടുത്തി.

Leave a Reply