Spread the love
എംജി റോഡ് വാടകക്ക്’, പാർക്കിംഗ് വാടക വിവാദത്തിൽ വിശദീകരണവുമായി നഗരസഭ

എം ജി റോഡിലെ പാർക്കിംഗ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി നഗരസഭ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നഗരസഭ വിശദീകരിക്കുന്നത്. 2017-മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകാറുണ്ടെന്നും മാസം തോറും വാടകക്ക് എടുത്ത വ്യക്തി സൊസൈറ്റിയിൽ നേരിട്ട് കാശ് നൽകുന്നതാണ് രീതിയെന്നുമാണ് നഗര സഭയുടെ വിശദീകരണം. തലസ്ഥാന നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത് അടുത്തിടെയാണ് അന്ന ഭവൻ എന്ന സ്വകാര്യ ഹോട്ടൽ തുടങ്ങിയത്. മേയര്‍ ആര്യരാജേന്ദ്രന്റെ നേതൃത്വത്തിൽ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്ന് ഹോട്ടലിന് മുന്നിലെ ഭാഗം അവരുടെ പാര്‍ക്കിംഗ് ഏരിയയാക്കി പതിച്ച് നൽകുകയായിരുന്നു. പ്രതിമാസം അയ്യായിരം രൂപ ഹോട്ടലുടമ നൽകണം. ഹോട്ടലിന് മുന്നിൽ വണ്ടി പാര്‍ക്ക് ചെയ്യാൻ വരുന്ന പൊതുജനങ്ങളെ സെക്യൂരിറ്റി തടഞ്ഞതോടെയാണ് നഗരസഭയുടെ നടപടി വിവാദമായത്.

Leave a Reply