തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. ഒരു മാസത്തിന് ശേഷമാവും വിവാഹം. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയും മാതൃഭൂമി മുൻ ജീവനക്കാരൻ കാച്ചിലാട്ട് മണ്ണാരക്കൽ നന്ദകുമാറിന്റെയും മെഡി. കോളേജ് ഹൈസ്‌കൂൾ അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിൻ ദേവ്. ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍എ യും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.