Spread the love

തിരുവനന്തപുരം : നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി പ്രത്യേക നിരീക്ഷണത്തിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവ്. മെഡിക്കൽ വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുടെ ഫലമാണ് പുറത്തുവന്നത്. തോന്നയ്‌ക്കൽ ഐഎവിയിൽ സ്രവ സാംപിൾ പരിശോധിച്ചതിലാണ് ഫലം വന്നത്.ഇനി നിരീക്ഷണത്തിൽ കഴിയുന്ന കാട്ടാക്കട സ്വദേശിനിയുടെ ഫലമാണ് വരേണ്ടത്. അത് ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും മെഡിക്കൽ വിദ്യാർഥിയും പനി, ശ്വാസംമുട്ടൽ ലക്ഷണങ്ങളോടെയായിരുന്നു ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലായത്.

അതേ സമയം സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പോസിറ്റീവായിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നിട്ടുണ്ട്. കോഴിക്കോട് ചേർന്ന ആരോഗ്യ വിദഗ്‌ധരുടെ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply