Spread the love

കേരളത്തിലെ ഒരു ജില്ലയുടെ മുഖം മാറ്റാൻ കേന്ദ്രം ചെലവിടുന്നത് 93 കോടി,​ പദ്ധതിയുടെ ലക്ഷ്യം സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ആലപ്പുഴയുടെ മുഖംമാറും. സർക്കാർ തയ്യാറാക്കിയ ‘ആലപ്പുഴ – എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ എന്ന പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്.ഇതിൽ ആദ്യഗഡുവായി 9.32 കോടി രൂപ നീക്കിവച്ചു.

ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള വികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഡയറക്ടർആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാൻ 24.45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്‌കേപ്പിംഗ്, സൂചന ബോർഡുകൾ, പാർക്കിംഗ് ഗ്രൗണ്ട് , പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ, സി സി.ടി വികൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഫിനിഷിംഗ് പോയിന്റിന്റെയും കനാലുകളുടെയും മുഖംമാറും

1. പുന്നമട ഫിനിഷിംഗ് പോയിന്റിലെ ബോട്ട് ടെർമിനലിൽ 8.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും.പാർക്കിംഗ്, മറീന, എക്‌സ്പീരിയൻസ് സെന്റർ, ഇൻഫർമേഷൻ കിയോസ്‌ക്കുകൾ, ജല സാഹസിക വിനോദ കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ തുടങ്ങിയവ വരും

2. സോഫ്റ്റ് ഇന്റർവെൻഷനായി (ഡിജിറ്റൽ ആൻഡ് സ്മാർട്ട് ടൂറിസം, സാംസ്‌കാരിക പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവക്ക്) നാല് കോടി രൂപ വകയിരുത്തി

3. കരകൾ നവീകരിക്കുന്നതിന് 37 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേകൾ, ബോട്ട് ജെട്ടിയുടെ വികസനം, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ലാൻഡ് സ്‌കേപ്പിംഗ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.അനുവദിച്ച തുക ₹93.177 കോടി

Leave a Reply