Spread the love

കൊല്ലം: അച്ഛനും മകനും വിധികർത്താവായെത്തിയ അപൂർവ്വ വേദിയായി സംസ്ഥാന കലോത്സവത്തിൽ കഥകളി വേദി. കലാനിലയം ബാലകൃഷ്ണനും മകൻ കെ.സി.അരുൺ ബാബുവുമാണ് വിധികർത്താക്കളിലെ രക്തബന്ധമായത്. കലാനിലയം മോഹന വാര്യരായിരുന്നു മൂന്നാമത്തെ വിധി കർത്താവ്.യൂ ട്യൂബിൽ നാല്പത്തി നാല് ലക്ഷത്തിലധികം ആളുകൾ കണ്ട അജിത ഹരേ എന്ന സംഗീത ആൽബത്തിന്റെ നിർമ്മാതാവും സംവിധായകനും ഗായകനുമാണ് അരുൺ ബാബു. വൈറലായ ഈ ആൽബത്തോടെയാണ് അജിത ഹരേ

കൊല്ലം: അച്ഛനും മകനും വിധികർത്താവായെത്തിയ അപൂർവ്വ വേദിയായി സംസ്ഥാന കലോത്സവത്തിൽ കഥകളി വേദി. കലാനിലയം ബാലകൃഷ്ണനും മകൻ കെ.സി.അരുൺ ബാബുവുമാണ് വിധികർത്താക്കളിലെ രക്തബന്ധമായത്. കലാനിലയം മോഹന വാര്യരായിരുന്നു മൂന്നാമത്തെ വിധി കർത്താവ്.യൂ ട്യൂബിൽ നാല്പത്തി നാല് ലക്ഷത്തിലധികം ആളുകൾ കണ്ട അജിത ഹരേ എന്ന സംഗീത ആൽബത്തിന്റെ നിർമ്മാതാവും സംവിധായകനും ഗായകനുമാണ് അരുൺ ബാബു. വൈറലായ ഈ ആൽബത്തോടെയാണ് അജിത ഹരേ പുതു സമൂഹം ഏറ്റെടുത്ത്.

സിനിമയിൽ നടനായും സംവിധായകനായും ഇതിനകം അരങ്ങേറി. കൊല്ലത്തെ കലോത്സവത്തിൽ അച്ഛനോടൊപ്പം വിധികർത്താവായിരിക്കുമ്പോൾ 1998-ൽ ഓട്ടൻതുള്ളലിൽ മത്സരിച്ചതിന്റെ ഓർമകൾ അരുൺ ബാബുവിലുണർന്നു. അന്ന് ടൗൺ യു.പി.എസിലായിരുന്നു വേദിയെന്നും അരുൺ ബാബു ഓർക്കുന്നു. കഥകളി സംഗീതത്തിലും കഥകളിയിലും ഓട്ടൻതുള്ളലിലും കലോത്സവ വിജയിയായിരുന്നു അരുൺ ബാബു. സദനം കഥകളി അക്കാദമിയിൽ കഥകളി പനവും ഒപ്പം കഥകളി സംഘീതത്തിൽ ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.

കഥകളി സംഗീതം വേഷം എന്നിവയിൽ ഗവേഷണവും ചെയ്തു വരുന്നു. കേന്ദ്ര സർക്കാർ ഫെലോഷിപ്, സിസി.ആർ.ടി. സ്‌കോളർഷിപ് എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന കലോത്സവ വേദികളിലെ സ്ഥിരം വിധികർത്താവായ അച്ഛനൊപ്പം താൻ മത്സരിച്ച കൊല്ലത്ത് വിധികർത്താവായെത്തിയ അനുഭവം രസകരമെന്ന് അരുൺ പറയുന്നു. അരുണിന്റെ ആൽബത്തിൽ കൃഷ്ണനായി വേഷമിട്ടത് അച്ഛനായിരുന്നു. പുതു സമൂഹം ഏറ്റെടുത്ത്.

Leave a Reply