Spread the love

കേരളത്തിൽ ഇപ്പോഴും തീയേറ്ററുകൾ നിറഞ്ഞ് പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. കുടുംബ കഥ പറയുന്ന ചിത്രത്തിൽ വില്ലനായി എത്തിയത് പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ പ്രകാശ് വർമ്മയാണ്. ഇപ്പോഴിതാ പ്രകാശ് വർമ്മയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ് നിർമാതാവായ എം രഞ്ജിത്. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട

‘ഭീകര ബഡ്ജ​റ്റിൽ ചെയ്ത സിനിമയല്ല തുടരും. അന്ന് വില്ലൻ വേഷം ചെയ്യാൻ പ്രകാശ് വർമ്മയെ സമീപിച്ചിരുന്നു. അഭിനയിക്കാൻ അദ്ദേഹത്തിന് പേടിയായിരുന്നു. കാരണം മോഹൻലാലിനും ശോഭനയ്ക്കുമെതിരെയാണ് അഭിനയിക്കേണ്ടത്. താൻ വന്നാൽ എല്ലാവർക്കും ബുദ്ധിമുട്ടാകുമെന്ന് പ്രകാശ് വർമ്മ എന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ആകർഷണത്തിന് വേണ്ടിയാണ് പ്രകാശ് വർമ്മയെ കൊണ്ടുവന്നത്. അദ്ദേഹത്തെ വച്ച് ഞങ്ങൾ ഒരു ടെസ്​റ്റ് വീഡിയോ എടുത്തിരുന്നു. അത് മോഹൻലാലിന് അയച്ചുകൊടുത്തു. ലാലേട്ടൻ വരെ അതിശയിച്ചുപോയി.എല്ലാം ശ്രദ്ധിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അധികം ആരോടും പ്രശ്നങ്ങളില്ലാതെ ജീവിക്കുന്നയാളാണ് ലാലേട്ടൻ. നമ്മൾ ചില കാര്യങ്ങളിൽ കളിയാക്കിയാലും അദ്ദേഹത്തിന് പരാതികളില്ല.

സിനിമയിൽ വിജയ് സേതുപതിയുടെ ചിത്രങ്ങൾ ഫ്ളാഷ് ബാക്കിൽ ഉപയോഗിക്കുന്നുണ്ട്. വേറെ ഏതെങ്കിലും സംവിധായകരായിരുന്നുവെങ്കിൽ അദ്ദേഹത്തിന് പകരം പ്രഭുവിനെയോ ശരത്കുമാറിനെയോ ഉപയോഗിക്കുളളൂ. അവിടെയാണ് വിജയ് സേതുപതിയെ ഉപയോഗിച്ചത്. അത് ഡയറക്ടർ ബ്രില്ല്യൻസാണ്.നമുക്ക് അടുത്ത ബന്ധമുളള ഒരാളാണ് വിജയ് സേതുപതി. ഇക്കാര്യം ഞങ്ങൾ വിജയ് സേതുപതിയോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ഇതുവരെയായിട്ടും ലാലേട്ടനോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഫോട്ടോയെങ്കിലും അഭിനയിക്കട്ടേയെന്നായിരുന്നു. ഈ സിനിമയുടെ റീമേക്ക് വന്നാലും മറ്റൊരു നടനും മോഹൻലാലിന് പകരമായി അഭിനയിക്കാൻ സാധിക്കില്ല’- രഞ്ജിത് പറഞ്ഞു.

Leave a Reply