Spread the love

മലയാള സിനിമയിലെ മികച്ച നടിമാർ ആരൊക്കെയാണെന്ന് പ്രേക്ഷകരോട് ചോദിച്ചാൽ മിക്കവരും ഒരേപോലെ പറയുന്ന ഉത്തരങ്ങളാണ് ഉർവശി, ശോഭന, മഞ്ജുവാര്യർ എന്ന്. അഭിനയത്തിൽ സജീവമാക്കുന്ന കാര്യത്തിലും, വേറിട്ട കഥാപാത്രങ്ങൾ ലഭിക്കുന്നതിലും,മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിലും പല മുതിർന്ന നടിമാരും വീണുപോയപ്പോഴും കാലം നീളും തോറും മാറ്റുകൂട്ടുന്ന പൊന്നായി ഉർവശി അവശേഷിക്കുകയായിരുന്നു. പുതുതലമുറയിലെ സിനിമാക്കാർ പോലും ഉർവശിയിലെ അഭിനയ പ്രതിഭയെ കൂടുതൽ കൂടുതൽ പുറത്തെടുക്കാനുള്ള അതീവ പരിശ്രമത്തിലാണ്.

ഇന്നും മലയാളത്തിൻറെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്ന് പലരും വിശേഷിപ്പിക്കുന്നത് ഉർവശി തന്നെയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ സിനിമകളിലെ തിരഞ്ഞെടുപ്പ് കൊണ്ടും ഏതു കടുകട്ടി വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള താരത്തിൻറെ അസാമാന്യ കഴിവുകൊണ്ടും മലയാള സിനിമയ്ക്ക് നിഷേധിക്കാനാവാത്ത താരപദവി നേടിയെടുത്തിരിക്കുകയാണ് ഉർവശി.മലയാളികൾക്ക് മാത്രമല്ല ഉർവ്വശി പ്രിയപ്പെട്ട നടിയായിട്ടുള്ളത്. തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നാകെ തൻറെ അഭിനയ പ്രതിഭ കൊണ്ട് ഞെട്ടിച്ച നടിയാണ് ഉർവശി.

മലയാളത്തിലും തമിഴ്ലും തെലുങ്കിലും കന്നഡയിലും താരത്തിന് ആരാധകരുണ്ട്.ഇപ്പോഴിതാ താരം കരിയറിന്റെ തുടക്കത്തിൽ താൻ അഭിനയിച്ച ചില ഗ്ലാമറസ് വേഷങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കപ്പെടുക യാണ് താരമിപ്പോൾ.ഐറ്റംഡാൻസിനോട് സമാനമായ വേഷവിധാനങ്ങൾ ആണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊരു മുഖം പ്രിയപ്പെട്ട നടിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ലെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയുന്നതിലും അപ്പുറത്തായി പോയി ഇപ്പോഴത്തെ കുട്ടികൾ പോലും സിനിമയിൽ ഇത്തരം വേഷങ്ങൾ ചെയ്യുന്നില്ലല്ലോ എന്നും ചിലർ ഇമോഷണൽ ആയി ചോദിക്കുന്നു.

ഉർവശി പഴയ ലുക്ക് എന്ന ക്യാപ്ഷനോട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വിഡിയോയിൽ താരം വളരെ ഗ്ലാമറസായി അഭിനയിച്ച വിവിധ പാട്ട് സീനുകൾ ആണ് ഉള്ളത്. ഈ വീഡിയോയ്ക്ക് കീഴെയാണ് പലതരം വിമർശന കമൻറുകളുമായി മലയാളികൾ വന്നു നിറയുന്നത്.ഉർവശി എന്ന നടി യോടുള്ള സകല ബഹുമാനവും സ്നേഹവും ഇതോടെ തീർന്നു എന്ന് ചിലർ വളരെ വൈകാരികമായി പ്രതികരിക്കുമ്പോൾ മറ്റുചിലരാകട്ടെ താരത്തെ പിന്തുണച്ചും എത്തുന്നുണ്ട്. വസ്തുതകൾ നിരത്തിയാണ് ഇക്കൂട്ടരുടെ വിശദീകരണം. കരിയറിൻറെ തുടക്കത്തിൽ ഉർവ്വശിക്ക് 13 വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നതെന്നും അക്കാലത്ത് തിരഞ്ഞെടുപ്പുകൾ പൂർണമായും മറ്റുള്ളവരുടേത് ആകാമെന്നും ഇവർ ചൂണ്ടി കാട്ടുന്നു.ഇത്തരം ചില വീഡിയോകൾ വെച്ച് ഉർവശിയെ പോലെ വലിയൊരു നടിയെ ജഡ്ജ് ചെയ്യരുത് എന്നുമാണ് ആരാധകർ പറയുന്നത്

അതേസമയം ഗ്ലാമറസായ വേഷങ്ങൾ ധരിച്ചത് കൊണ്ട് മാത്രം ഒരാൾ മോശക്കാരി ആകില്ലെന്നും അവരുടെ അഭിനയം അതുകൊണ്ടുമാത്രം റദ്ദ് ചെയ്യപ്പെടേണ്ട കാര്യമില്ലെന്നും മറ്റു ചിലർ പറയുന്നു. പണ്ടത്തെ നടിമാരൊക്കെ 13 വയസ്സ് ഒക്കെ ആകുമ്പോഴേക്കും സിനിമാ പ്രവേശനം നടത്തിയവരാണ്, ഇക്കാലത്തെ പോലെ സോഷ്യൽ മീഡിയയൊ മറ്റു കാര്യങ്ങളോ ഇല്ലാത്തതുകൊണ്ട് തന്നെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും മറ്റുചിലർ പറയുന്നു.മുതിർന്നപ്പോഴും സ്വന്തമായി കാര്യങ്ങൾ തീരുമാനമെടുത്തു തുടങ്ങിയപ്പോഴും ഉർവശിയുടെ ഭാഗത്തുനിന്നും ഇത്തരം വേഷങ്ങൾ വന്നിട്ടില്ല എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും ഉർവശിയെ സപ്പോർട്ട് ചെയ്താണ് ഭൂരിഭാഗം പേരും എത്തുന്നത്. ചെയ്ത വേഷങ്ങൾ കൊണ്ട് അവരെ ജഡ്ജ് ചെയ്യരുതെന്നും ഇനി അവർ ഇത്തരത്തിൽ ഷോട്ട് ഡ്രസ് ധരിച്ച് ചെയ്തിട്ടുണ്ടെങ്കിൽ പോലും അത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും ആരാധകർ പറയുന്നു.

Leave a Reply