നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും.
കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ്
ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന
കോച്ച്- ലയണൽ സ്‌കലോണി.
അതേസമയം ലയണൽ മെസിക്കും അർജന്റീനക്കുമായി കൊച്ചി ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയം യുദ്ധകാലാടിസ്ഥാനത്തിൽ പുതുക്കിപ്പണിയുന്നു. 70 കോടി ചെലവിട്ടാണ് നവീകരണമെന്ന് മുഖ്യ സ്‌പോൺസറും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡിയുമായ ആന്റോ അഗസ്‌റ്റിൻ- പറഞ്ഞു. 50,000 പേർക്ക് മത്സരം കാണാനാകുംവിധം ഫിഫ മാനദണ്ഡം പാലിച്ചാണ് നിർമാണം. അതിനാൽ ഭാവിയിൽ രാജ്യാന്തരമത്സരങ്ങൾ നടത്താനാകും.








