ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന സ്ത്രീ നിർമ്മാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് എന്നതിലുപരി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമൊക്കെയാണ് താരം. മുഖ്യധാരാ നിർമ്മാതാക്കളുമായുള്ള പരസ്യ തർക്കവും വിവാദങ്ങളുമൊക്കെയായി താരം ലൈം ലൈറ്റിൽ സജീവമാണെങ്കിലും ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, അടി കപ്യാരെ കൂട്ടമണി, മുദ്ദുഗൗ തുടങ്ങിയ ചിത്രങ്ങളുടെ പേരിലാണ് സാന്ദ്ര തോമസ് എന്ന നിർമ്മാതാവ് ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്.
നേരത്തെ സാന്ദ്രയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. തങ്കം, കുൽസു എന്നു പേരുള്ള രണ്ട് ഇരട്ട പെൺകുട്ടികളാണ് സാന്ദ്രയ്ക്ക് മക്കളായിട്ടുള്ളത്. ഇവരുടെ വിശേഷങ്ങൾ സ്ഥിരമായി താരം സൂപ്പർ നാച്ചുറൽ ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തു വിടാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് നിർത്തി. ഇതിനുപിന്നിലുള്ള കാരണം സാന്ദ്ര പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ആ ചാനലിന് രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉണ്ടായിരുന്നു. സീരിയൽ കാണുന്നത് പോലെ ഇത് സ്ഥിരമായി ഫോളോ ചെയ്യുന്ന ഒരു കൂട്ടവും ഉണ്ടായിരുന്നു. ഇതുകാരണം പുറത്തു പോകുമ്പോഴൊക്കെ കുട്ടികളെ പലരും തിരിച്ചറിയാനും എടുത്ത് കൊഞ്ചിക്കാനും തുടങ്ങി.അവരെ പേരെടുത്ത് പറഞ്ഞ് കൊഞ്ചിക്കാനും മറ്റും ആള്‍ക്കാര്‍ എത്തിയതോടെ അവരുടെ പ്രൈവസി നഷ്ടമായി. മാത്രമല്ല, ചെറുപ്പത്തിലേ അവര്‍ക്കൊര് സെലിബ്രിറ്റി സ്റ്റാറ്റസ് വരുന്നത് ശരിയല്ല എന്ന തോന്നലും തനിക്കുണ്ടായി എന്നും ഇങ്ങനെയാണ് സൂപ്പർ നാച്ചുറൽ ഫാമിലി എന്ന ചാനൽ പൂട്ടിക്കെട്ടിയതെന്നും സാന്ദ്ര തോമസ് പറയുന്നു.
കാരണം പബ്ലിക് ഫിഗറായി കഴിഞ്ഞാല്‍ അത് നല്‍കുന്ന ഒരു സമ്മര്‍ദ്ദമുണ്ട്. നല്ലവരായി നില്‍ക്കുക എന്നതാണ് ആ സമ്മര്‍ദ്ദം. അതായത്, മറ്റുള്ളവര്‍ നമ്മളെ തിരിച്ചറിയും. അതുകൊണ്ട് നമ്മള്‍ എപ്പോഴും നല്ലത് ചെയ്യുക, നല്ലത് മാത്രം ചിന്തിക്കുക. അങ്ങനെ പലവിധ ബാദ്ധ്യതകള്‍ വന്നുചേരും.ഞാന്‍ പറയുന്നത് ജീവിതത്തില്‍ നല്ലത് മാത്രമല്ല തെറ്റുകളും ചെയ്യണം. എന്നാലല്ലേ ലൈഫില്‍ ഒരു ത്രില്‍ ഉണ്ടാകൂ. കൊച്ചുകൊച്ചു തെറ്റുകളും കുസൃതികളുമൊക്കെ ചെയ്ത് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സ്വയം തിരുത്തി മുന്നോട്ടുപോകുമ്പോഴല്ലേ നമുക്ക് കരുത്താര്‍ജ്ജിക്കാന്‍ സാധിക്കൂ,’ സാന്ദ്ര തോമസ് പറയുന്നു.