Spread the love

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് മോഹൻലാൽ വീണ്ടും തിരിച്ചുവരണമെന്നും അമ്മയെ അദ്ദേഹം നയിക്കണമെന്നും സംഘടനയിലെ ബഹുഭൂരിപക്ഷം പേരും അഭിപ്രായമുന്നയിച്ചിട്ടും എന്തുകൊണ്ട് താരം പിന്മാറി എന്നതാണ് സിനിമാ ലോകത്തെ സംബന്ധിക്കുന്ന ഏറ്റവും പുതിയ ചർച്ച. അമ്മയുടെ തലപ്പത്തേക്ക് താൻ ഇനി ഇല്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെ അടുത്ത മൂന്നു മാസത്തിനു ശേഷം തിരഞ്ഞെടുപ്പ് വരുമെന്ന് ഉറപ്പായി. എന്നാൽ സംഘടനക്കുള്ളിൽ വലിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയ ശേഷമാണ് മോഹൻലാൽ സ്ഥാനത്തിൽ നിന്നും വിട്ടു നിന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇത് സ്ഥിരീകരിക്കുന്ന രീതിയിൽ സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് പേജിൽ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്. മിക്ക കേസുകളിലും അകപ്പെടുന്ന ഒരു യുവനടൻ മകൻ പ്രണവിനെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതാണ് താരത്തെ ചൊടിപ്പിച്ചതെന്നാണ് ശാന്തിവിള പറയുന്നത്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

”നാട്ടിൽ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന ഒരു യുവനടൻ. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോൾ, ഇനി ഞാനാണ് സൂപ്പർ സ്റ്റാർ കൊണ്ടുവാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ. കഥ ആവശ്യപ്പെടുന്ന ബഡ്ജറ്റ് 15 കോടിയാണെങ്കിൽ ചുരുങ്ങിയത് മുപ്പത് കോടി മുടക്കുന്ന സിനിമകളിൽ മാത്രമേ ഞാൻ ഇനി അഭിനയിക്കൂ എന്ന് പറയുന്ന ഈ പൊട്ടൻ ചെറുക്കൻ.അവന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റിൽ, ആരോടും ഒരു പരാതിയും പരിഭവവും പറയാതെ ജീവിക്കുന്ന പ്രണവിനെ പോലും തരംതാണ രീതിയിൽ എന്തൊക്കെയോ തെറി പറഞ്ഞു. ഇത് കേട്ടതിന് ശേഷമാണ് ഞാൻ ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന തീരുമാനം മോഹൻലാൽ എടുത്തത്.

പ്രണവിനെയൊക്കെ ആർക്കെങ്കിലും എന്തെങ്കിലും പറയാൻ സാധിക്കുമോ. അയാൾ ആർക്കും ഒരു ശല്യമില്ലാതെ ജീവിക്കുന്ന ആളല്ലേ.ഈ പൊട്ടൻ രണ്ട് പടം ഓടിയപ്പോൾ ഞാനാണ് മലയാളത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുകളിലാണെന്ന് ചിന്തിക്കുന്ന പൊട്ടൻ, ഇപ്പോൾ പറയുന്നത് എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്നാണ്. നട്ടാൽ കുരുക്കാത്ത കള്ളമാണ് അവൻ പറയുന്നത്. പ്രണവിനെക്കുറിച്ച് പറഞ്ഞത് മോഹൻലാൽ അറിഞ്ഞു എന്നറിഞ്ഞപ്പോഴായിരിക്കണം, ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന കള്ളം പറഞ്ഞത്. ഹാക്ക് ചെയ്‌തെങ്കിൽ സൈബർ സെല്ലിനെ അറിയിക്കണ്ടേ. ഇവനൊക്കെ ആയിരം പോസ്റ്റിട്ടാലും മോഹൻലാലിനും പ്രണവിനും ഒരു ചുക്കും സംഭവിക്കില്ല’- ശാന്തിവിള പറഞ്ഞു.

Leave a Reply