Spread the love

ടോവിനോ തോമസ് നായകനായി ഓണം റിലീസായി എത്തിയ അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. റിലീസിന് പിന്നാലെ മികച്ച അഭിപ്രായവും കളക്ഷനും സൃഷ്ടിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചത്.

ഇത്തരത്തിൽ പരസ്യമായി ട്രെയിനിലിരുന്ന് വ്യാജ പതിപ്പ് കാണുന്ന യാത്രക്കാരന്റെ വീഡിയോ അടക്കം പോസ്റ്റ് ചെയ്ത പരസ്യ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. സമാന പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. വീട്ടിലിരുന്ന് ഒരാൾ അജയ്ന്റെ രണ്ടാം മോഷണം കാണുന്ന വീഡിയോയാണ് ലിസ്റ്റിൻ സ്റ്റീഫൻ പോസ്റ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഒരു നിർമ്മാതാവിന്റെയും സംവിധായകന്റെയും നൂറിലധികം വരുന്ന ഒരു ടീമിന്റെയും സ്വപ്നങ്ങളും അധ്വാനങ്ങളും ഒന്നുമല്ലാതാക്കുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത് എന്നാണ് വീഡിയോക്കൊപ്പം ലിസ്റ്റീൻ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം:

നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🏻
ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് !!!!
വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു 🙏🏻🙏🏻
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ് , ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ , 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ…
ഈ നേരവും കടന്നു പോവും 🙏🏻
കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ് , ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ് 🙏🏻
Nb : കുറ്റം ചെയ്യുന്നതും , ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!!

Leave a Reply