Spread the love

സർവാധിപത്യം; സർവ പഞ്ചായത്തുകളിലും. 53 വർഷം പുതുപ്പള്ളിയുടെ നായകനായിരുന്ന ഉമ്മൻ ചാണ്ടിയുടെ മകന്റെ നിയമസഭാ പ്രവേശം വെറും വിജയത്തോടെയല്ല, പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സർവാധിപത്യം ഉറപ്പിച്ചാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് സി.തോമസ് ലീഡ് നൽകിയ മണർകാട് പഞ്ചായത്തു പോലും ഇത്തവണ 3716 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് നൽകിയത്.

പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലീഡിൽ ചാണ്ടി ഉമ്മൻ ജയിച്ചുകയറിയപ്പോൾ എല്ലാ പഞ്ചായത്തുകളും ഒരു സംശയവുമില്ലാതെ അദ്ദേഹത്തിനൊപ്പം നിന്നു.എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ആകെ വോട്ടർമാർ 1,76,147. വോട്ട് ചെയ്തത് 1,28,535 പേർ. പുരുഷൻമാർ: 64,078. സ്ത്രീകൾ: 64,455. ട്രാൻസ്ജെൻഡർ.

Leave a Reply