ചെർപ്പുളശ്ശേരി/ തൂത: വള്ളുവനാടൻ കാവുത്സവങ്ങളിൽ പ്രധാനപ്പെട്ട തൂത കാള വേല ഇന്ന് നടക്കും. വിവിധ ഗ്രാമങ്ങളിൽ നിന്നും 50 ലതികം ഇണക്കാള കോലങ്ങൾ വൈകീട്ട് ക്ഷേത്രത്തിൽ എത്തി അമ്മയെ വണങ്ങും. കാർഷിക അഭിവൃദ്ധിക്കും കന്നുകാലികളുടെ ക്ഷേമത്തിനും നടത്തുന്ന വഴിപാടിൽ വാദ്യ മേള അകമ്പടിയും, ദീപാലങ്കാരവുമായി കാള കോലങ്ങൾ എത്തി ചേരുന്നത് നയനനന്ദകരമാണ്.
ക്ഷേത്രത്തിൽ ഒരുക്കിയ ആന ചമയങ്ങളുടെ പ്രദർശനം കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.നാളെ പ്രസിദ്ധമായ പൂരം നടക്കും. വിവിധ ദേശങ്ങളിൽ നിന്നും വേല വരവ് വൈകീട്ട് ക്ഷേത്രത്തിൽ എത്തി കുടമാറ്റം നടക്കും. ഉത്സവം ഭംഗിയായി നടക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.