ചെറുതും വലുതുമായ മുപ്പതിലേറെ ചിത്രങ്ങളിലൂടെയും മിനി സ്ക്രീൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സിനി പ്രസാദ്. നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിപ്പെട്ട നടി ഒത്തിരി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പം അഭിനയിച്ച ഭ്രമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയിക്കുന്ന കാലയളവിൽ മിക്കപ്പോഴും കൈലി മുണ്ടും ബ്ലൗസും തോർത്തുമായിരുന്നു തനിക്ക് കിട്ടിയ വേഷമെന്നും അതെന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട് ഒരു മോശം അനുഭവം തനിക്കുണ്ടായെന്നും വെളിപ്പെടുത്തുകയാണ് നടിയിപ്പോൾ.
തനിക്ക് സ്ഥിരമായി എന്തുകൊണ്ടാണ് കൈലി മുണ്ടും ബ്ലൗസും തന്നത് എന്ന് അറിയില്ല. കലാഭവൻ മണിയുടെ നന്മ എന്ന ചിത്രത്തിൽ തോർത്ത് ധരിച്ചിട്ട് തന്നെയാണ് അഭിനയിച്ചത്. എന്നാൽ ആ സിനിമയിലെ ഒരു സീനിൽ ഒരു ദുരനുഭവമുണ്ടായി. തോർത്ത് ധരിക്കാതെ ക്യാമറയ്‌ക്ക് മുന്നിലെത്താൻ അവർ പറഞ്ഞു. എന്നാൽ തോർത്ത് ധരിച്ചിട്ട് തന്നെയാണ് അഭിനയിച്ചത്. പക്ഷെ ഒരു പുഴയ്‌ക്ക് അരികിലെ താനും ഇന്ദ്രൻസ് ചേട്ടനും കൂടെയുള്ള രംഗത്തിൽ നേരത്തെ പറഞ്ഞുവച്ചിരുന്നത് പോലെ ഡയറക്ടർ ആക്ഷൻ എന്നു പറഞ്ഞതും ആരോ താൻ മാറ് മറച്ചിരുന്നു തോർത്ത് വലിച്ചെടുത്തുകൊണ്ടുപോയി. അസി.ഡയറ്കടർമാരിൽ ആരോ ആയിരുന്നു അതെന്നും നടി ദുരനുഭവത്തെ കുറിച്ച് പറയുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ നടന്നെങ്കിലും ക്യാമറ ദൂരെയായിരുന്നതിനാൽ ഞാൻ കുഴപ്പമില്ലെന്ന് കരുതി. എന്നാൽ തിയേറ്ററിൽ വന്നപ്പോൾ ആ വേഷത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. എന്തായാലും വലിയ വൃത്തിക്കേടില്ലായിരുന്നു. നല്ല രസമുണ്ടായിരുന്നു. അതൊരു ക്ലോസ് ഷോട്ടായിരുന്നു. അതുകൊണ്ട് കൂടുതൽ കുറ്റം ഞാൻ പറഞ്ഞില്ല.—- നടി പറഞ്ഞു.