Spread the love

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് എസി ഡോർമിറ്ററിയിൽ വിശ്രമിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറികൾ, വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം. സ്റ്റാർ സൗകര്യമുള്ള കെട്ടിടം. റസ്റ്ററന്റ്. എല്ലാ സൗകര്യവുമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ഈ സൗകര്യങ്ങൾ ഉണ്ടെന്ന് അറിയുന്നവർ ചുരുങ്ങും. അതു കൊണ്ടു തന്നെ ഇവിടെ തിരക്ക് കുറവാണ്.

3 മണിക്കൂറിന് ശുചിമുറി ചേർന്നുള്ള എസി ഡോർ മെറ്റിറിക്ക് 177 രൂപയും പൊതു ശുചിമുറിയുള്ള എസി ഡോർമിറ്ററിക്ക് 148 രൂപയും നോൺ എസി ഡോർമിറ്ററിക്ക് 118 രൂപയുമാണ് നിരക്ക്. 6 മണിക്കൂറിന് ഇത് യഥാക്രമം 295 രൂപയും 177 രൂപയും 148 രൂപയുമാകും. 12 മണിക്കൂർ സമയത്തിന് യഥാക്രമം 472 രൂപ, 354 രൂപ, 295 രൂപ എന്നിങ്ങനെയാണ് നിരക്ക്.

പ്രസാദ് പദ്ധതിയിൽ 8.86 കോടി രൂപ ചെലവിൽ കേന്ദ്ര സർക്കാർ നിർമിച്ച് നൽകിയ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം നടത്തുന്നത് കുടുംബശ്രീയാണ്.

Leave a Reply