കൊച്ചി ∙ താനൂരിൽ കസ്റ്റഡി മരണത്തിനിരയായ താമിർ ജിഫ്രിക്കൊപ്പം പിടിയിലായവർക്ക് കോഴിക്കോട് സബ് ജയിലിൽ ക്രൂര മർദനമേറ്റെന്നും പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി മൻസൂറിന്റെ പിതാവും ചേളാരി സ്വദേശിയുമായ കെ.വി.അബൂബക്കർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ഹർജി 5ന് പരിഗണിക്കാൻ മാറ്റി. പൊലീസ് ആരോപിക്കുന്നതുപോലെ തങ്ങളുടെ കൈവശം ലഹരിമരുന്നുണ്ടായിരുന്നെന്ന മൊഴി ഒപ്പിട്ടു നൽകണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർ മൻസൂർ ഉൾപ്പെടെയുള്ള പ്രതികളെ മർദിച്ചെന്നാണ് അബൂബക്കറിന്റെ ഹർജിയിൽ പറയുന്നത്.
ലഹരിക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി.എം.താമിർ ജിഫ്രി ആഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട നാലു പൊലീസുകാർ ഒളിവിലാണ്. .