Spread the love

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.ഇവർ യാത്രയ്ക്ക് മുൻപും ശേഷവും ആർടിപിസിആർ എടുക്കണം. ഏഴ് ദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം വീണ്ടും ആർടിപിസിആർ എടുക്കണം. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആങ്കെിൽ കൊവിഡ് നെഗറ്റീവ് ആകുന്നത് വരെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ഏഴ് ദവിസം കൂടിയും ക്വാറന്റീനിൽ തുടരണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.

ഏതൊക്കെയാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈറിസ്‌ക് രാജ്യങ്ങൾ ?

1.യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ.
2.ചൈന
3.ദക്ഷിണാഫ്രിക്ക
4.ബ്രസീൽ
5.ബംഗ്ലാദേശ്
6.ബോഡ്സ്വാന
7.മൗറീഷ്യസ്
8.ന്യുസീലൻഡ്
9.സിംബാവേ
10.സിംഗപ്പൂർ
11.ഹോങ്കോങ്
12.ഇസ്രായേൽ

Leave a Reply